താൾ:ഭഗവദ്ദൂത്.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൬൦              ഭഗവദ്ദൂതു്


അങ്ങിനെയല്ല ‘ഉത്സാഹീ ലഭതേ കാര്യം’ എന്നുണ്ടല്ലോ, അതുകൊണ്ടാണെങ്കിലും ഉത്സാഹിക്കണം എന്നും; മതിയായിട്ടു് ഒരാളു ചെന്നു കൗരവന്മാരോടു ഗുണദോഷം പറഞ്ഞാൽ അവർ ക്രമം പോലെ ഒക്കെ സമ്മതിക്കും എന്നും ഇവിടെ പലർക്കും പല പക്ഷമാണു്. എന്നാൽ ഇതിലൊന്നും തീർച്ചപ്പെടുത്താനും നടത്താനും എനിക്കു ശേഷിയില്ല. നേരെയാക്കേണ്ട ഭാരം ഒക്കെയും ഇവിടേയ്ക്കു തന്നെയാണു്. ഭഗവാൻ-അങ്ങിനെ പറഞ്ഞാൽ പോര. ഇവിടുത്തെ അഭിപ്രായമൊന്നു കേൾക്കട്ടെ. അതു നേരെയല്ലാതെ കണ്ടു വരില്ല. ‘സതാം ഹി സന്ദേഹപരേഷു വസ്തുഷു പ്രമാണമന്തഃകരണപ്രവൃത്തയഃ’-എന്നല്ലേ? ധർമ്മപുത്രർ- (ആലോചിച്ചു്) ഭൂമൻ! ത്വദീയചരണസ്മരണം പ്രധാനം ഭൂമണ്ഡലത്തിനു നമുക്കൊരു വാഞ്ഛയില്ല ഹേമാദികൊണ്ടുമൊടുവിൽ ഫലമില്ല പാർത്താ- ലീമാനുഷർക്കുടയ ജന്മമിതെത്ര തുച്ഛം? 16

പക്ഷെ, ഇതു് അനുജന്മാർക്കും മറ്റും സമ്മതമില്ല. യുദ്ധം ചെയ്തിട്ടെങ്കിലും തനിക്കു് അവകാശമുള്ള രാജ്യം കൈവശമാക്കി രക്ഷിച്ചെങ്കിലേ ക്ഷത്രിയധർമ്മത്തിന്നു മതിയായുള്ളു എന്നാണഭിപ്രായം. എന്നാൽ,

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/54&oldid=202680" എന്ന താളിൽനിന്ന് ശേഖരിച്ചത്