താൾ:ഭഗവദ്ദൂത്.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം ൫൯

ഘടോ-അനുജൻ ഇപ്പോൾ എങ്ങോട്ടേയ്ക്കാണു പുറപ്പെട്ടതു്? അഭി-യുദ്ധത്തിൽ സഹായത്തിനായിട്ടു വരുത്തിയ രാജാക്കന്മാരെ യഥോചിതം സല്ക്കരിപ്പാനായിട്ടു് അവരുടെ സമീപത്തിങ്കലേയ്ക്കാണു്. ഘടോ-അനുജന്നു സഹയിപ്പാൻ ഞാനും പോരാം. അഭി-അങ്ങിനെത്തന്നെ. നോമ്മൾക്കു വേഗത്തിൽ പോകാം.

(എന്നു രണ്ടാളും പോയി)

വിഷ്കംഭം കഴിഞ്ഞു

(അനന്തരം സഭയിലിരുന്നുകൊണ്ടു ഭഗവാനും പാണ്ഡവന്മാരും പ്രവേശിക്കുന്നു)

ധർമ്മപുത്രർ- (ഭഗവാനോടു്) ഓർത്താൽ ജഗത്സാക്ഷിയം ഭവാങ്കൽ പ്രത്യക്ഷമണെങ്കിലുമൊക്കെയും ഞാൻ വൃത്താന്തമല്പം പറയുന്നതുണ്ടീ- മർത്ത്യസ്വഭാവ പ്രകൃതം നിമിത്തം 15

ഇപ്പോൾ അതിബലവാന്മാരായ കൗരവന്മാരായിട്ടിടഞ്ഞാൽ ശരിയല്ല, സന്ധിക്കാണു നോക്കേണ്ടതു് എന്നും അതല്ല യുദ്ധം തന്നെയാണു് ഗുണം, അല്ലെങ്കിൽ അവകാശപ്രകാരം മുഴുവനും കിട്ടാൻ പ്രയാസമാണെന്നും, ഒന്നും വേണ്ടാ ദൈവേച്ഛ പോലെ വരട്ടെ എന്നും,

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/53&oldid=202544" എന്ന താളിൽനിന്ന് ശേഖരിച്ചത്