താൾ:ഭഗവദ്ദൂത്.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം ൫൩


അഭി-ഉവ്വ്. ഘടോ-കഷ്ടേ! എനിക്കു കേൾക്കാൻ കഴിഞ്ഞില്ലല്ലോ! അഭി-ഇവിടുന്നു് എവിടെയായിരുന്നു? ഘടോ-ഞാനിവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷെ യുദ്ധത്തിന്നു വേണ്ടുന്ന സൈന്യങ്ങൾ വന്നു ചേർന്നതിൽ പിന്നെ കവാത്തും മറ്റും വളരെ നിഷ്കർഷയാണു്. അതുകൊണ്ടവിടെക്കുറെ താമസം വന്നു പോയി. ഈ കഥ അശേഷം അറിഞ്ഞില്ല. ആട്ടെ, അനുജൻ കൂടെ ഉണ്ടായിരുന്നുവല്ലോ. എന്നോടു വിസ്തരിച്ചു മുഴുവനും പറയണം. അഭി- പാരാവാരഗഭീരനാം ശമനജ- ന്മാവിന്റെ ശാന്തോക്തിയും പാരീരേഴിനുമീശനാം ഹരി പരം രോഷിച്ചു ഘോഷിച്ചതും നേരേ കേൾക്കണമെങ്കിലെത്ര രസമു- ണ്ടല്ലാതെയുണ്ടായതീ- പ്പോരാതുള്ളോരു ഞാൻ കടന്നു പറകിൽ- ച്ചേരാ വരാ ഭംഗിയും 2

ഘടോ-എങ്കിലും അശേഷം കേൾക്കാത്തതിൽ ഭേദമാണല്ലോ. അഭി-എന്നാൽ പറയാം.

അന്ധത്വമാർന്ന കുരുവൃദ്ധമഹീമണാളൻ ബന്ധുത്വമാർന്നൊരു മഹാകബളം വഴിക്കു്

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/49&oldid=202540" എന്ന താളിൽനിന്ന് ശേഖരിച്ചത്