താൾ:ഭഗവദ്ദൂത്.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം


(അനന്തരം അഭിമന്യുവും ഘടോത്കചനും പ്രവേശിക്കുന്നു)

അഭിമന്യു-ഇവിടുന്നിപ്പോൾ വരണേയുള്ളു? ഈ കഥയൊന്നും അറിഞ്ഞില്ല അല്ലേ? ഘടോത്കചൻ-എക്കഥ? അഭിമന്യു- ഉത്തമപുരുഷൻ താൻ സമ- വർത്തി തനൂജൻ തുടങ്ങിയെല്ലാരും ഒത്തിരു പാണ്ഡവസഭയതി- ലിത്തിരി പറവാൻ വിശേഷമുണ്ടായി. 1

ഘടോ-അതുവ്വോ? ഞാനറിഞ്ഞില്ലല്ലോ. എന്താണതു്? അഭി- കേട്ടോളൂ, ഹസ്തിനപുരത്തിങ്കൽ നിന്നു ധൃതരാഷ്ട്രർ പറഞ്ഞയച്ചിട്ടു സഞ്ജയൻ വന്നു മഹാരാജാവു ധർമ്മപുത്രരോടു സന്ധി സംസാരിക്കുകയും അവിടുന്നു മറുപടി പറകയും മറ്റും നല്ല നേരമ്പോക്കായിരുന്നു. ഘടോ-ഐ, സന്ധിക്കു് ഇങ്ങോട്ടു ആളെ അയച്ചു തുടങ്ങിയോ? യുദ്ധം നിശ്ചയിച്ചപ്പോഴേയ്ക്കും തന്നെ മൂപ്പരുടെ കഥ പരുങ്ങലായോ? ഇതു ദുര്യോധനൻ അറിഞ്ഞിട്ടോ? അഭിമന്യു- അതാവില്ല. ആ വൃദ്ധന്റെ വ്യസനമായിരിക്കണം. ഘടോ-ആട്ടെ, ഒക്കെ കഴിച്ചു പോയോ?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/48&oldid=202539" എന്ന താളിൽനിന്ന് ശേഖരിച്ചത്