താൾ:ഭഗവദ്ദൂത്.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


              ഒന്നാമങ്കം            ൪൯    


നോക്കിന്നെന്തൊരുഭേദമാണിരുപുറ- ക്കാർക്കും സഹായിക്കണം ഇക്കാര്യത്തിലവർക്കുദിച്ചൊരഭിലാ- ഷം പോലെ ചെയ്തീടുവാ- നുൾക്കാമ്പിങ്കലുറച്ചു കേവലമതും ചൊല്ലാം ഭവാനോടു ഞൻ. 33

നമ്മുടെ വക നാരായണന്മാർ എന്നു പേരായ ഒരക്ഷൗഹിണി സൈന്യത്തെ ദുര്യോധനമഹാരാജാവിന്നു കൊടുപ്പാനും നിരായുധനായ ഞാൻ മാത്രം പാണ്ഡവന്മാർക്കു സഹയിക്കാൻ പോവാനുമാണു് നിശ്ചയിച്ചതു്. അതുകൊണ്ടു് അവരൊക്കെയും ഇദ്ദേഹം ഒരുമിച്ചുതന്നെ പോകുന്നതിന്നു വേണ്ടവിധം തയ്യാറാക്കു. അങ്ങും അങ്ങയുടെ സൈന്യങ്ങളോടുകൂടി ഒരുമിച്ചു തന്നെ പോകണം. വേണ്ട സഹായങ്ങളും ചെയ്യണം. കൃത-അങ്ങിനെത്തന്നെ. (എന്നു പോയി) (അണിയറയിൽ) 'വീരന്മാരായ നാരായണഭടവരരേ! കേൾക്കുവിൻ നിങ്ങളെല്ലാം പോരിങ്കൽ പിന്തുണപ്പാൻ കുരുകുലവരനോ- ടൊത്തു പോയീട വേണം പോരാ വേറിട്ടൊരക്ഷൗഹിണിയൊടുമിഹ ഞാൻ കൂടി മുമ്പിട്ടുകൂടെ- പ്പോരാനാണാജ്ഞയെന്നാലിനിയതിനതിസ- ന്നദ്ധരായ്ക്കാത്തുനില്പിൻ. 34

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/45&oldid=202675" എന്ന താളിൽനിന്ന് ശേഖരിച്ചത്