താൾ:ഭഗവദ്ദൂത്.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ ഭഗവദ്ദൂതു്


നിന്തിരുവടിയുടെ ചരണ- ച്ചെന്താരല്ലാതെയില്ലൊരവലംബം 27 എന്നു തിരുമനസ്സറിയിച്ചു് ഇപ്പോൾത്തന്നെ ഒരുമിച്ചു കൂട്ടിക്കൊണ്ടു ചെല്ലണമെന്നു വലിയ ജ്യേഷ്ഠൻ കല്പിച്ചിട്ടാണു് ഞാൻ വന്നതു്. ഭഗവാൻ-(വിചാരം) ഒരാൾ ന്യായം പറഞ്ഞിട്ടും മറ്റേ ആൾ ആശ്രയിച്ചിട്ടും. രണ്ടാളും ഒഴിയ്ക്കാനുള്ള വട്ടമല്ല. കുറച്ചു ദുർഘടമായി. ആട്ടെ വഴിയുണ്ടാവും. (സ്പഷ്ടം) വേണ്ടുന്ന പോലെ നിരുപിക്കുകിൽ മുമ്പു നിങ്ങൾ രണ്ടാൾക്കുമുണ്ടു, പറയാമതിനുള്ള ഭേദം കണ്ടെത്തിയർജ്ജുനനെ മുമ്പിവിടത്തിൽ മുമ്പു കണ്ടെത്തി കൗരവധരാതലരാജരാജൻ 28 എനിയ്ക്കു രണ്ടാളും ഭേദമില്ല. ദുര്യോധനൻ (വിചാരം) ഈ കണ്ണന്റെ കണ്ണിലുണ്ണിയുടെ പുറപ്പാടു കണ്ടപ്പോൾത്തന്നെ നല്ല കണക്കിലാവില്ലെന്നു നിശ്ചയിച്ചിട്ടുണ്ടു്. അർജ്ജുനൻ-(വിചാരം) ആവൂ! അസാരം ഭേദമായി. മൂപ്പരുടെ ഞെളിവു് ഒന്നു കുറഞ്ഞു. ഭഗവാൻ- (ഒന്നുകൂടി ആലോചിച്ചിട്ടു്) പോരാമെങ്കിലൊരാൾക്കുവേണ്ടിയപര- ന്നേകാം നമുക്കുള്ളൊരി- പ്പാരാവാരമതെന്നപോലെ വിലസും സേനാഗണം തത്ക്ഷണം

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/42&oldid=202672" എന്ന താളിൽനിന്ന് ശേഖരിച്ചത്