താൾ:ഭഗവദ്ദൂത്.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൪൫


   മന്നവരണിമണിമൗലേ!

വന്ന വിശേഷം കഥിക്ക വഴിപോലെ നന്ദി നമുക്കതിനാലേ വന്നീടും പാർക്കിലിന്നു മേന്മേലേ! 25

ദുര്യോധനൻ- ഈ പാണ്ഡവന്മാർക്കു പകുതി രാജ്യം കൊടുക്കുന്ന കാര്യം അനുജന്മാർക്കും അച്ഛനും മറ്റും അശേഷം മനസ്സില്ല. അവരും യുദ്ധം ചെയ്തിട്ടെങ്കിലും കിട്ടാതേകണ്ടു ഒഴിക്കില്ലെന്നു കൂടിയിരിക്കുന്നു. അതുകൊണ്ടു ലൗകികമല്ലെങ്കിലും യുദ്ധം കൂടാതെ കഴികയില്ലെന്നും വന്നു. എന്നു മാത്രമല്ല, അതിന്നു വേണ്ടുന്ന വട്ടങ്ങളും കൂട്ടിക്കഴിഞ്ഞു. യുദ്ധം ചെയ്യുക എന്നു വരുമ്പോൾ അവരവരുടെ നില നോക്കാതെ കഴികയില്ലല്ലോ. എന്നാൽ നിങ്ങൾ സഹായിപ്പാൻ വിചാരിക്കുന്നുണ്ടെങ്കിൽ നല്ല സമയമാണ്. യുദ്ധത്തിന്നു ക്ഷണിക്കാനാണ് ഞാൻ വന്നത്. ഞാനെത്തിയതിൽ പിന്നെയാണർജ്ജുനൻ വന്നതു്. യാദവർക്കു കുരുപാണ്ഡവാദിയിൽ ഭേദമെന്തു നിരുപിച്ചു നോക്കുകിൽ മോദമോടിവിടെയാരു മുമ്പിൽ വ- ന്നാദരിക്കുമവരോടു ചേരണം. 26 എന്നാണു് ന്യായം. അർജ്ജുനൻ- (പരിഭ്രമത്തോടുകൂടി ഭഗവാനോടു്) അന്ധത പെരുകുന്നവരാം കുന്തീതനയർക്കു പാർക്കിലിക്കാലം

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/41&oldid=217534" എന്ന താളിൽനിന്ന് ശേഖരിച്ചത്