താൾ:ഭഗവദ്ദൂത്.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൪൧


സിദ്ധാന്തം താനൊരാളില്പരമിവനു കണ- ക്കല്ലതും ഭംഗിയായി- സ്സിദ്ധിച്ചീടില്ല നന്നായൊരു വഴി പിഴയാ- തോർക്കണം ലാക്കിലിപ്പോൾ 14

മുന്നം യുദ്ധത്തിനാരോ പറയുവതവരോ- ടൊത്തു പോയീടണം താ- നെന്നാണല്ലോ നൃപന്മാരുടെ മുറയതുമി- ങ്ങാചരിക്കേണ്ടതത്രേ (ചെവിയോർത്തിട്ടു്) നന്നായ്ക്കേൾക്കുന്നു കൊട്ടും കുഴലൊടു വെടിയും ഭേരിയും പാരമാരാൽ വന്നീടുന്നുണ്ടു ദുര്യോധനനൃപനിവിടെ- യ്ക്കെന്നു തോന്നുന്നു ചിത്തേ 15 (അണിയറയിൽ) ‘നിങ്ങളൊക്കെ ഇവിടെ നിന്നാൽ മതി ആരും കൂടെപ്പോരേണ്ട’ (എന്നു്) ഭഗവാൻ (കേട്ടിട്ടു്) ഓ ഹോ! ദുര്യോധനൻ തന്നെ. ഈ വിദ്വാൻ മുമ്പിൽക്കടന്നു ക്ഷണിച്ചാൽ ദുർഘടമായി. (വിചാരിച്ചിട്ടു്) ആട്ടെ, അർജ്ജുനൻ വരുവോളം ഒരു കള്ളൊറക്കം തന്നെ തരം. (അങ്ങിനെ ചെയ്യുന്നു) പിന്നെയും അണിയറയിൽ) ‘ഹേ, ഹേ, ഹരിക്കാരൻ,-സ്വാമി-കൃഷ്ണൻ എവിടെയാണു്-പള്ളിയറയിലാണു്-അങ്ങോട്ടു കടക്കരു

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/37&oldid=202668" എന്ന താളിൽനിന്ന് ശേഖരിച്ചത്