താൾ:ഭഗവദ്ദൂത്.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ ഭഗവദ്ദൂതു്


നടി - ശരിതന്നെ. നമ്മൾ ഇങ്ങിനെ ഓരോന്നിനെപ്പറ്റി അധികം വിസ്തരിച്ചു തുടങ്ങിയാൽ അരങ്ങു മുഷിയും. അതു പോരാത്തതല്ലേ? സൂത്ര - എന്നാൽ ഋതുവിനെ വർണ്ണിച്ചു പാടൂ. നടി - ഏതു് ഋതുവിനെയാണു് വർണ്ണിക്കേണ്ടതു്? സൂത്ര- എന്താ സംശയിപ്പാൻ? ഈ വസന്തഋതുവിനെത്തന്നെ. നടി - മന്ദം മാരുതനും പുറത്തഴകെഴും ദോഷേശനും സന്നിധൗ വന്നീടും മമ നൂനമെന്നിഹ രസിക്കുന്നൂ വസന്തം പരം സുത്ര - (നോക്കീട്ടു്) ധന്യത്വം കലരും ധനഞ്ജയനുമാദ്ദുര്യോധനൻ താനുമീ- യെന്നെക്കാണ്മതിനെത്തുമെന്നു ഭഗവാനോർത്തിങ്ങു പാർക്കും വിധൗ 18 ഇനി നമുക്കു ജോലി നോക്കാൻ പോവുക. (എന്നു രണ്ടാളും പോയി) പ്രസ്താവന കഴിഞ്ഞു.

(അനന്തരം ഭഗവാൻ പ്രവേശിക്കുന്നു) ഭഗവാൻ - യുദ്ധത്തിന്നായ് വരിപ്പാൻ കുരുപതി വരുമി- ന്നത്രയല്ലോർത്തിടുമ്പോൾ- ബ്ബദ്ധാനന്ദം തദർത്ഥം മമ സഖി വിജയൻ- താനുമിന്നാഗമിക്കും

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/36&oldid=202667" എന്ന താളിൽനിന്ന് ശേഖരിച്ചത്