താൾ:ഭഗവദ്ദൂത്.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


              ഒന്നാമങ്കം            ൩൯                           


നടി - ഏതു കൊച്ചുണ്ണിത്തമ്പുരാൻ? സുത്ര -ഇക്കാവാകിയ രാജ്ഞി തന്റെ തനയൻ കുഞ്ഞുണ്ണി ഭൂപന്റെ നൽ- ത്തൃക്കാൽ സേവകനായ ശിഷ്യനമലൻ ദേവൗഖസേവാരതൻ ചൊൽക്കൊള്ളുന്നൊരു കോടിലിംഗനൃവരൻ കൊച്ചുണ്ണിഭൂപാലനാ- ണക്രൂരാമയശാന്തി നൽകിയവിടു- ത്തെക്കാത്തു രക്ഷിച്ചതു്. 11

എന്നുതന്നെയല്ല, അദ്ദേഹം ദീനം മാറ്റിയതിനെക്കുറിച്ചു്,

‘ദീനം കൊണ്ടാർത്തനാമെന്നുടെയുടലുടനേ വിട്ടു ജീവൻ ഗമിപ്പാൻ താനുത്സാഹിച്ചു നില്ക്കുമ്പൊഴതതിനെയരം വീണ്ടെടുത്തിണ്ടലെന്യേ ദാനഞ്ചെയ്തെന്നെ രക്ഷിച്ചൊരു സുകൃതിവരൻ കൊച്ചു കൊച്ചുണ്ണിഭൂപ- ന്നൂനം കൂടാതനേകം സമകളമരണം ഭൂമിയില്ക്കേമനായി.’ 12

എന്നു് ഒരു മംഗളപത്രം ‘മലയാളമനോരമാ’പത്രത്തിൽ പ്രസിദ്ധം ചെയ്തിട്ടും ഉണ്ടായിരുന്നുവല്ലോ. നടി - അല്ലാ കൊച്ചുണ്ണിത്തമ്പുരാനു ചികിത്സയുണ്ടോ? സൂത്ര - അവിടേയ്ക്കു് എന്തൊരു കോപ്പാണില്ലാത്തതു്? സൂക്ഷ്മം വിചാരിക്കുമ്പോൾ അമാനുഷനാണെന്നു പറയണം.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/35&oldid=202666" എന്ന താളിൽനിന്ന് ശേഖരിച്ചത്