താൾ:ഭഗവദ്ദൂത്.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൩൮            ഭഗവദ്ദൂതു്


കൊച്ചുണ്ണിത്തമ്പുരാൻ തൊട്ടഖില കവികളും നന്നെ മാനിക്കകൊണ്ടും മെച്ചം പൂണ്ടുള്ള ഭാഷാകൃതിയതിലതിസാ- മർത്ഥ്യമുണ്ടാകകൊണ്ടും അച്ഛന്നം കീർത്തി നേടിത്തെളിവൊടു നടുവ- ത്തുല്ലസിക്കുന്ന സാക്ഷാ- ലച്ഛൻ നമ്പൂരിയെക്കേട്ടവനിയിലറിയാ- താരെടോ ചാരുശീലേ! 8

നടി - ഓ, ഹോ, അച്ഛൻ നമ്പൂരിയോ, അദ്ദേഹത്തിനെ ഞാനറിയുമെന്നല്ല ഈ നാടകവും വായിച്ചിട്ടുണ്ടു്. തല്ക്കാലം ഓർമ്മയുണ്ടായില്ല.

ഇന്നിസ്സദസ്യരുരചെയ്തൊരു കാര്യമോർത്താൽ നന്നായ് നമുക്കു വരുമെന്നു പറഞ്ഞിടേണം ഒന്നാന്തരം കൃതിയതല്ലിനിയുണ്ടു മെച്ചം നന്ദാത്മജൻ കഥയിൽ നായകനായിതാനും 9

ഇവിടുത്തോടൊന്നു കൂടി ചോദിക്കാനുണ്ടായിരുന്നു. സൂത്ര - ചോദിക്കാമല്ലോ. നടി - അച്ഛൻ നമ്പൂരിക്കു ദീനം കലശലാണെന്നു കേട്ടുവല്ലോ. അതു് ആശ്വാസമായോ? സൂത്ര - അച്ഛൻ മഹീസുരവരന്നുളവായ ദീന- മിച്ഛാനുകൂലതരമായ ചികിത്സകൊണ്ടു് കൊച്ചുണ്ണിഭൂമിപതി മാറ്റിയ വർത്തമാനം നൽച്ചാരുചന്ദ്രമുഖി നിയ്യറിയുന്നതില്ലേ? 10

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/34&oldid=202665" എന്ന താളിൽനിന്ന് ശേഖരിച്ചത്