താൾ:ഭഗവദ്ദൂത്.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨


‘അവ്യാധിഗാത്രമനുകൂലതരം കളത്രം വേശ്മ പ്രശസ്ത വിഭവം വിശദാ ച വിദ്യാ ശ്ളാഘ്യം കുലം ചരമകാലഗതിസ്സമർത്ഥാ ശംഭോ കടാക്ഷപരിണാമവിഭൂതിരേവ’

എന്നു പറഞ്ഞിട്ടുള്ളതു് അവിടുത്തെ സംബന്ധിച്ചിടത്തോളം മിക്കവാറും ശരിയായിട്ടാണു് കഴിഞ്ഞിട്ടുള്ളതു്. എങ്കിലും സർവ്വഗുണസമ്പന്നനായ അവിടുത്തെ ദേഹവിയോഗം കേരളഭൂമിക്കു് അപരിഹാര്യമായ നഷ്ടമാണെന്നുള്ളതിനു സംശയമില്ല. ‘നമ്മൾക്കു പോയ നിധി പോയതു തന്നെയല്ലോ’ എന്ന് ഉള്ളൂർ പരമേശ്വരയ്യരവർകളും, ‘ഒരു സൽപ്രഭുവും കവീന്ദ്രനും വിരുതേറുന്നൊരു വൈദ്യമുഖ്യനും ഒരുമിച്ചു നമുക്കു നഷ്ടമായ് ഗുരുസത് വൃത്തനൊരൂഴിദേവനും’ എന്നു വള്ളത്തോൾ നാരായണമേനോൻ അവർകളും പറഞ്ഞിട്ടുള്ളതു വളരെ ശരിയായിട്ടുള്ളതാണു്. മന്ദസ്മിതാർദ്രമായ അവിടുത്തെ മുഖവും കാരുണ്യാമൃതപരിപൂർണ്ണങ്ങളായ വാക്കുകളും, ശരച്ചന്ദ്രികാധവളമായ ദേഹകാന്തിയും ഒരു കാലത്തും ഓർമ്മയിൽ നിന്നു വിട്ടു പോകുന്നതല്ല.

                     ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, ബി. എ.
"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/29&oldid=202662" എന്ന താളിൽനിന്ന് ശേഖരിച്ചത്