താൾ:ഭഗവദ്ദൂത്.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦


അപ്പോത്തിക്കിരിയായിരുന്നതു് വൈദ്യശാസ്ത്രത്തിൽ വളരെ സാമർത്ഥ്യവും പരിചയവുമുള്ള മിസ്റ്റർ സി.എം. ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ ശസ്ത്രക്രിയാനൈപുണ്യം കൊണ്ട് അച്ഛൻ നമ്പൂരി തിരുമനസ്സിലെ സുഖക്കേടു സ്വൽപകാലത്തിനുള്ളിൽ തീരെ ഭേദമായി. മിസ്റ്റർ ജോസഫിന്റെ ഭാര്യയ്ക്കുണ്ടായിരുന്നതും പല വൈദ്യന്മാരും കൈയൊഴിച്ചതും ആയ ഒരു ദുർഘടമായ സുഖക്കേടു് അച്ചൻ നമ്പൂരി തിരുമനസ്സുകൊണ്ടു് ഇതിനു മുൻപിൽത്തന്നെ ചികിത്സിച്ച് അത്ഭുതകരമാംവണ്ണം ആശ്വാസപ്പെടുത്തീട്ടുണ്ടായിരുന്നതുകൊണ്ട് അതിന്നു പ്രത്യുപകാരം ചെയ് വാൻ കിട്ടിയ അവസരത്തെ മിസ്റ്റർ ജോസഫ് സർവ്വാത്മനാ അംഗീകരിച്ചു എന്നു പറയേണ്ടതില്ലല്ലോ.

1085-ലാണു് അവിടേയ്ക്കു പ്രസിദ്ധമായ പാദരോഗം പിടിപെട്ടതു്. ചെരിപ്പിട്ടു നടന്നപ്പോൾ കാലിന്റെ പുറവടിയിൽ ചെറുതായ ഒരു പൊട്ടു പൊട്ടി. അതു ക്രമേണ വർദ്ധിച്ചു വർദ്ധിച്ചു കാലു മുഴുവൻ പഴുത്തു. പല വിധ ചികിത്സകൾ ചെയ്തിട്ടും പഴുപ്പു വർദ്ധിച്ചതേ ഉള്ളു. ഒടുവിൽ വിഷവൈദ്യത്തിൽ അദ്വിതീയനും സൗജന്യസമുദ്രവും കൊച്ചീരാജവംശാലങ്കാരവുമായ കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് നടുവത്തില്ലത്തു് എഴുന്നള്ളി വിഷസംബന്ധമായ ബാധയെ നീക്കുകയും അഷ്ടവൈദ്യന്മാരിൽ പ്രമാണിയായ എളേടത്തു തൈക്കാട്ടു നാരായണൻ മൂസ്സു് നിഷ്കർഷയായി ചികിത്സിച്ചു പഴുപ്പു് ഉണക്കുകയും ചെയ്തു. ഈ രോഗം ആശ്വാസപ്പെട്ടതു

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/27&oldid=202507" എന്ന താളിൽനിന്ന് ശേഖരിച്ചത്