താൾ:ഭഗവദ്ദൂത്.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯


അച്ഛൻ നമ്പൂരി തിരുമനസ്സിലെ ദിനചര്യയെപ്പറ്റി കുറച്ചു പറയാതെ മനസ്സു സമ്മതിക്കുന്നില്ല. വെളുപ്പാൻ കാലത്തു മൂന്നു മണിക്കു പതിവായ കുളി, സഹസ്രാവൃത്തി, ആദിത്യനമസ്കാരം, ഭഗവൽ ഗീത, ദേവീമാഹാത്മ്യം (സപ്തശതി) ഇതുകൾ മുഴുവൻ പാരായണം, 8 1/2 മണിയ്ക്കു് ഇതെല്ലാം കഴിച്ചു മനയ്ക്കൽ വന്നു ഭാഗവതം ഏകദേശം പാരായണം, സാളഗ്രാമപുഷ്പാഞ്ജലി, ആ സമയം നിവേദിക്കുന്ന പായസം മാത്രം (കോതമ്പരി ഇട്ടുണ്ടാക്കുന്ന പഞ്ചസാരപ്പായസം) ഭക്ഷണം, 10 മണിക്ക് ഇതെല്ലാം കഴിച്ചു രണ്ടു മണിക്കൂറു വർത്തമാനക്കടലാസ്സുകൾ, വരുന്ന എഴുത്തുകൾ മുതലായതു വായിയ്ക്കുക, പിന്നെ പതിവായി നടന്നു വരുന്ന മാത്രാവസ്തി, ഇത്രയും കഴിഞ്ഞാൽ കുറച്ചു നേരം കിടക്കും. പിന്നെ ഭാഗവതം, ഭാരതം (ഇപ്പോൾ ലോകോപകാരിയായ കുഞ്ഞിക്കുട്ടൻ തിരുമനസ്സിലെ ഭാഷ) മുതലായ ബുക്കുകൾ നോക്കിയും നാമം ജപിച്ചും വരുന്ന രോഗികൾക്കു ചികിത്സകൾ നിശ്ചയിച്ചും 5 1/2 മണിയാക്കും. അനന്തരം തേച്ചുകുളി, 7 മണിയ്ക്കു് ഊണു് (സാധാരണ ശാല്യന്നം ഉപകരണങ്ങളോടു കൂടി ഭക്ഷിക്കും) - 9 മണിയോടു കൂടി കിടക്കും.

മേൽ വിവരിച്ച പ്രകാരമുള്ള ദിനചര്യയ്ക്കു പറയത്തക്ക ഭേദഗതി വന്നതു് 1088-ആ മാണ്ടിലാണു്. അക്കൊല്ലത്തിൽ അദ്ദേഹത്തിനു കഠിനമായ ഭഗന്ദരരോഗം പിടിപെട്ടു. എന്നാൽ അതിന്റെ കാഠിന്യം മുഴുവൻ അനുഭവിപ്പാൻ ഇടയായില്ല. അക്കാലത്തു ചാലക്കുടിയിൽ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/26&oldid=202659" എന്ന താളിൽനിന്ന് ശേഖരിച്ചത്