താൾ:ഭഗവദ്ദൂത്.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫


പ്രാണൻ വെടിഞ്ഞു പരലോകമണഞ്ഞു, ഞാനോ ഞാണറ്റ വില്ലിനു കിടയ്ക്കു കിടന്നിടുന്നു. 6

പുത്രാർത്തി മൂലമധികം കൃശയായലഞ്ഞു കുത്രാപി വാണു ശിവരാമ! ഹരേ മുരാരേ! ഇത്യാദി നാമജപമോടമരുന്ന ജായാ- വൃത്താന്തമെങ്ങിനെ പറഞ്ഞറിയിച്ചിടേണ്ടു. 7

എന്നല്ല ഭൃത്യരധികം നയനം നിറച്ചു നിന്നീടുമെന്നരികിലായതു കണ്ടിടുമ്പോൾ ഒന്നോർക്കുമുണ്ണിചരിതം മനതാരിതിങ്കൽ പിന്നത്തെ വാർത്തയിനി ഞാൻ പറയേണ്ടതുണ്ടോ. 8

തത്തമ്മ പഞ്ജരമതിൽ പരിചോടിരുന്നു പുത്രന്റെ നാമമധുനാപി വിളിച്ചിടുന്നു അത്തവ്വിലഗ്നിയതിലാജ്യമൊഴിച്ചു വീശി- ക്കത്തിച്ചിടുന്നപടി മന്മനമാളിടുന്നു. 9

‘ഈവന്ന വമ്പനി ശമിക്കുകയില്ല ജീവൻ- പോവാനടുത്തു ജനകൻ വിഷമിച്ചിടൊല്ലേ’ ആവമ്പനായ മകനെന്നെ വിളിച്ചിരുത്തീ- ട്ടേവം പറഞ്ഞ കഥയെങ്ങിനെ ഞാൻ മറക്കും! 10


മനോരമയ്ക്കു്:

ധാതാവു ചെയ്ത കഠിനക്രിയമൂലമിന്നും ചേതസ്സു കത്തിയെരിയുന്നുവതെങ്കിലും ഞാൻ ചേതോരമേ! ഭവതിയോടതുതന്നെയല്പ- മോതുന്നതുണ്ടഴൽ തൊഴിക്കിലൊഴിക്കുമല്ലോ 1

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/23&oldid=202656" എന്ന താളിൽനിന്ന് ശേഖരിച്ചത്