താൾ:ഭഗവദ്ദൂത്.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪


കേരളചന്ദ്രികയ്ക്കു്

ഇന്നാളിവന്റെ സുകൃതക്കൊടി വെന്ത വൃത്ത- മന്നാളിലോതുവാൻ തരമായതില്ല ഇന്നോളമാക്കദനവഹ്നി ശമിച്ചിടാതെ നിന്നാളിടുന്നു ഹൃദി, കേരളചന്ദ്രികേ, കേൾ. 1

എന്നെക്കുറിച്ചധികമായൊരു സക്തിയുള്ളി- ലെന്നല്ല ഭക്തി, വിനയം, ഭയമെന്നിതെല്ലാം കുന്നിച്ചിരുന്ന തനയൻ ശിവ, ശേഷമോതാ- നെന്നാൽ പ്രയാസമിനിയെന്തിനു ജീവിതം മേ 2

കഷ്ടം! മദീയമകനേറെ വിശിഷ്ടനാർക്കു- മിഷ്ടം പെരുത്ത പുരുഷൻ പരപുണ്യശാലീ ഇട്ടേച്ചുപോയിയിവനെപ്പുനരായതോർത്തു പൊട്ടുന്നു മന്മനമെനിയ്ക്കിനിയാരു പാരിൽ 3

മുന്നം മുദാ ജനനവേളയിൽ ജാതകർമ്മം നന്ദിച്ചു ചെയ്ത മമ കയ്യുകൾ കൊണ്ടു തന്നെ ഇന്നാക്കുമാരനുദകക്രിയ ചെയ്യുവാനായ് വന്നോരു സംഗതിയൊരിക്കലുമോർത്തുകൂടാ 4

ഉള്ളം തെളിഞ്ഞിവനെയും, തറവാട്ടിലിപ്പോ- ളുള്ളോരു വസ്തുവിനെയും പരിരക്ഷ ചെയ് വാൻ കൊള്ളാം കുമാരനിവനെന്നു നിനച്ചിരുന്നു- വല്ലോ ചതിച്ചു വിധി സംഗതിയാർക്കു നീക്കാം 5

കാണാതെ കാൽക്ഷണമിരിക്കുകിലപ്പൊഴേറെ- ക്കേണീടുമങ്ങിനെയിരുന്ന കുമാരനിപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/22&oldid=202655" എന്ന താളിൽനിന്ന് ശേഖരിച്ചത്