താൾ:ഭഗവദ്ദൂത്.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


              ൧൭


യാൽ കുറേക്കാലം കൂടി തൃപ്പൂണിത്തുറെത്തന്നെ താമസിച്ചു.

ജ്യേഷ്ഠൻ വേളി കഴിച്ചു് അതിൽ സന്താനമുണ്ടായിരുന്ന സ്ഥിതിക്കു് അനുജനായ നമ്മുടെ തിരുമനസ്സിലേക്കു മലയാളബ്രാഹ്മണരുടെ സമ്പ്രദായപ്രകാരം വേളികഴിപ്പാൻ ആവശ്യമുണ്ടായിരുന്നില്ലെങ്കിലും ചാലക്കുടിക്കടുത്തു വടക്കാഞ്ചേരി എന്ന ഇല്ലത്തു പുരുഷന്മാരില്ലായ്കയാൽ ആ ഇല്ലം നിലനിർത്തുന്നതിന്നുവേണ്ടി വേളി കഴിക്കുകയും ‘നടുവത്തു് അപ്ഫൻ നമ്പൂരി’ എന്നു പേരു കേൾക്കുമാറായിരുന്ന അവിടുന്നു് ‘അച്ഛൻ നമ്പൂരി’യാകുവാനും ഭാഷാകവികളുടെ ശേഖരത്തിൽ ‘നടുവത്തു മഹൻ നമ്പൂരി’ എന്നൊരാൾ കൂടി ഉണ്ടായിത്തീരുവാനും ഇടവരികയും ചെയ്തു. വേളികഴിച്ച ഇല്ലം വക അമ്പതിനായിരം രൂപ വിലയ്ക്കു വരുന്ന സ്വത്തുക്കൾ അനുഭവിച്ചു കൊള്ളുവാൻ അന്നത്തെ മഹാരാജാവു തിരുമനസ്സുകൊണ്ടു കല്പിച്ചു തിട്ടൂരം കൊടുത്തു. ‘നല്ലകാലമൊരുവന്നുവരുമ്പോളില്ലൊരേടവുമവന്നു മുടക്കം’ എന്നു പറഞ്ഞിട്ടുള്ളതു പോലെ ദൈവാധീനത്തിന്റെ ശക്തിയാൽ ദാരിദ്ര്യത്തിന്റെ നിവാരണത്തിനു മാത്രമല്ല കുടുംബത്തിന്നു് ഒരു മാതിരി സൗഖ്യമായി കാലക്ഷേപം ചെയ്യത്തക്കവണ്ണം തന്നെ ഉള്ള മുതൽ മേൽപ്രകാരം സിദ്ധിച്ച ഉടനെ, ഇരിങ്ങാലക്കുടയ്ക്കു സമീപം ‘തത്തമ്പിള്ളി’ ‘നെടുമ്പിള്ളി’ എന്ന അന്യം വന്ന രണ്ടു ഇല്ലങ്ങൾ വക അത്രയും രൂപ വിലയ്ക്കുള്ള സ്വത്തുക്കൾകൂടി അനുഭവിച്ചു കൊള്ളുവാൻ മഹാരാജാവു തിരുമനസ്സിലെ തിട്ടൂരം കിട്ടി. ത

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/15&oldid=202648" എന്ന താളിൽനിന്ന് ശേഖരിച്ചത്