താൾ:ഭഗവദ്ദൂത്.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


              ഏഴാമങ്കം            ൧൩൯


ഭഗ- എന്താണർജ്ജുനൻ ഇങ്ങിനെ ഭാരം മറ്റൊരാൾക്കാണെന്നു നടിക്കുന്നതു്? യുദ്ധം സമീപിച്ചപ്പോൾ കർണ്ണന്റെ പരാക്രമം വിചാരിച്ചു ഭയം തുടങ്ങിയെന്നുണ്ടോ? അർജ്ജു- (കയ്യു കൊട്ടിച്ചിരിച്ചിട്ടു്) എനിക്കു കർണ്ണനെ ഭയമോ? (എന്നു ശൗര്യത്തോടു കൂടി ആകാശത്തു ലക്ഷ്യം വെച്ചു കർണ്ണനോടു നേരിട്ടെന്നപോലെ)

രേരേ! കർണ്ണ! രണത്തിനായ് വരിക നിൻ- സാമർത്ഥ്യവും ബന്ധുവാ- യോരെക്കൗരവരാജനിത്തിരിസഹാ- യിക്കുന്നതും കാണണം മാരാരാതികൃപാവിലാസമിവനു- ണ്ടെന്നാകിൽ വൈകാതെ നീ ചേരും കാലനികേതനത്തിലതിനീ ലക്ഷ്മീശനും സാക്ഷിയാം 30

ഭഗ- (സന്തോഷത്തോടു കൂടി ധർമ്മപുത്രരോടു്) ശ്വേതവാഹനരഥം നടത്തുവാൻ സൂതഭാരമിവനേറ്റു സാമ്പ്രതം വീതശങ്കമയി! തേ രസത്തിനായ് ദൂതു ചൊല്ലി,-യിനിയെന്തു വേണ്ടു ഞാൻ? 31 ധർമ്മ- മുമ്പിൽ ഞങ്ങൾക്കു ഗുണം വരുത്തീട്ടുള്ളതും ഇപ്പോൾ വരുത്തുന്നതും ഇനി വരുത്താനിരിക്കുന്നതും ഇവിടുന്നു തന്നെയാണല്ലോ. അതുകൊണ്ടു് ഒക്കെയും ഇവിടുന്നു വേണ്ടതേയുള്ളു. എന്നാൽ ഞങ്ങളിലിങ്ങി

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/130&oldid=202635" എന്ന താളിൽനിന്ന് ശേഖരിച്ചത്