താൾ:ഭഗവദ്ദൂത്.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാമങ്കം ൧൩൫


യദൂനാം കുലേ കൃഷ്ണനായിപ്പിറന്നി- ട്ടിദാനീം കളിക്കുന്നു നീ ദീനബന്ധോ! 21

ഇനിക്കല്ക്കിയായിജ്ജനിക്കുന്നതിന്നായ് നിനച്ചാദരം പൂണ്ടിരിക്കുന്നതും നീ ജനങ്ങൾക്കു ജന്മം സുഖം നാശമെല്ലാം തനിച്ചോർത്തു നൽകുന്നതും നീ നമസ്തേ 22

അയ്യോ! ഭവാനുടയ ഘോരമതാം സ്വരൂപ- മിയ്യുള്ളവർക്കുമതിഭീതി വരുത്തിടുന്നൂ വയ്യേതവർക്കുമിതു കണ്ടു സഹിച്ചുകൊൾവാൻ പൊയ്യല്ലൊതുക്കുക വിഭോ! തവ വിശ്വരൂപം. 23

ഇങ്ങിനെ ഭഗവാനെ സ്തുതിച്ചു തുടങ്ങി. ആ സമയത്തു്,

നീലക്കാർകൂന്തലോടും നിടിലമതിൽ വിള- ങ്ങുന്ന നൽഗോപിയോടും ബാലാദിത്യപ്രകാശത്തൊടുമതിമൃദുവാം പുഞ്ചിരിക്കൊഞ്ചലോടും ചേലേറും ചേലയോടും കരമതിൽ വിലസും ശംഖചക്രാദിയോടും കോലും കൃഷ്ണസ്വരൂപം കുരുസഭയിലല- ങ്കാരമായിബ്ഭവിച്ചു. 21 ധൃഷ്ട- ആവൂ! ഇപ്പോഴേ ഒരു മട്ടായുള്ളു. സാത്യ- അപ്പോഴേ ആ സഭയിലുള്ള ആളുകൾക്കൊക്കെ ഒരാശ്വാസമായുള്ളു. പിന്നെ ഭഗവാൻ ആ സഭയിലുള്ള മഹാരാജാക്കന്മാരോടൊക്കെയും യാത്ര അരുളി

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/126&oldid=202631" എന്ന താളിൽനിന്ന് ശേഖരിച്ചത്