താൾ:ഭഗവദ്ദൂത്.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാമങ്കം ൧൩൩


വയ്യതെ വീണു ധരണീതലമായതിങ്ക- ലയ്യോ! വമിച്ച രുധിരത്തിനൊടുക്കമുണ്ടോ? 13

ഒഴിച്ചു വിണ്മൂത്രമറിഞ്ഞിടാതെ- യൊഴിച്ചു മണ്ടിച്ചിലരത്രയല്ല തഴച്ച ഭീത്യാ ചിലർ കണ്ണടച്ചു മിഴിച്ചു നിന്നൂ ചിലരുൾഭ്രമത്തിൽ 14

വേറെ ഒരു അത്ഭുതം കേൾക്കു. ജാത്യന്ധനാകും ധൃതരാഷ്ട്രനപ്പോൾ നേത്രങ്ങൾ രണ്ടും വഴിയേ മിഴിച്ചു പുത്രാദി മോഹിച്ചു കിടപ്പതെല്ലാം പ്രത്യേകമീക്ഷിപ്പതിനും കഴിഞ്ഞു. 15 ധൃഷ്ട- ഹേ- ധൃതരാഷ്ട്രർക്കു കണ്ണു കാണാറാക്കിയോ ഭഗവാൻ! അല്ലെങ്കിൽ ഈ അത്ഭുതമൊക്കെ കാട്ടിയ അവസ്ഥയ്ക്കു മതിയായില്ലല്ലോ. സാത്യ- അതു കാണ്മാൻ മാത്രമേ കണ്ണുണ്ടായുള്ളൂ. ഭഗവാന്റെ ആ സ്വരൂപം കണ്ടതിന്റെ ശേഷം ധൃതരാഷ്ട്രർ എനിക്കിനി വേറെ ഒന്നും കാണ്മാനിടവരുത്തരുതേ, അതുകൊണ്ടു മുമ്പിലത്തെപ്പോലെത്തന്നെയാക്കണേ എന്നു ഭഗവാനോടു അപേക്ഷിക്കുകയും അതിന്മണ്ണം തന്നെ ഭഗവാൻ കണ്ണു കാണാതെ ആക്കുകയും ചെയ്തു. ധൃഷ്ട- ആട്ടെ, അപ്പോഴത്തെ ഭീഷ്മരുടേയും മറ്റും കഥയൊന്നും പറഞ്ഞില്ലല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/124&oldid=202629" എന്ന താളിൽനിന്ന് ശേഖരിച്ചത്