താൾ:ഭഗവദ്ദൂത്.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാമങ്കം ൧൨൭


ഭഗവാനെ പിടിച്ചു കെട്ടണമെന്നാണു് ദുര്യോധനൻ തീർച്ചപ്പെടുത്തിയതു്. ധൃഷ്ട- (ചിരിച്ചുകൊണ്ടു്) അതിനവർ വിചാരിച്ചൽ കഴിയ്വേ? സാത്യ- ആ വിചാരം അവർക്കല്ലേ വേണ്ടതു്? ധൃഷ്ട- എന്നിട്ടോ? സാത്യ- അപ്പോഴത്തെക്കഥയെന്തു പറയേണ്ടു? ആ സഭ മുഴുവനും ഒന്നിളകിവശായി. എനിക്കപ്പോൾ അവരെ മുഴുവനും കഴിച്ചുകളയാമെന്ന് തോന്നി. പക്ഷെ ഭഗവാന്റെ അഭിപ്രായം അങ്ങിനെയായിരുന്നില്ല. ക്ഷമിക്കാനല്ലേ പാടുള്ളു? അപ്പോഴേക്കും സഭാദ്വാരത്തിൽ നിന്നു്, ആരാണെൻ നാഥനോടിന്നഹിതമിതു തുട- ങ്ങുന്നുവെന്നൊന്നു ഘോഷി- ച്ചാരാൽ നാരായണൗക്ഷിഹിണിയൊടുമുടനേ തന്റെ സൈന്യങ്ങളോടും കൂറെല്ലാം ദൂരെവെച്ചാക്കുരുകുലമഖിലം കൂസൽക്കൂടാതെ കൊൽവാൻ പോരും ഞാനെന്നടുത്തു ധൃതിയൊടു കൃതവ- ർമ്മാവു വില്ലും കുലച്ചു്. 3 അത്രതന്നെയല്ല, ദുഷ്ടന്മാരിവരക്രമിച്ചഴകെഴും മൽ സ്വാമി ഗോവിന്ദനെ- ത്തൊട്ടാലെന്നുടെ മട്ടുമാറുമവരെ- ക്കൊന്നീടുമെന്നിങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/118&oldid=202623" എന്ന താളിൽനിന്ന് ശേഖരിച്ചത്