താൾ:ഭഗവദ്ദൂത്.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨ ഭഗവദ്ദൂതു്


ഭൂപാതി നൽകുക ഭവാൻ മടി വേണ്ട തെല്ലു- മാപത്തൊഴിച്ചുമരുവീടുക വേണ്ടതത്രേ ഗോപാലനെന്നു കരുതീടരുതീ മുകുന്ദൻ കോപിയ്ക്കിൽ നമ്മളധികം പൊടിഭസ്മമാകും. 35

എന്നല്ല ദുർന്നയപയോനിധി കർണ്ണനോടും നന്നല്ലെടോ! ശകുനി തന്നൊടുമുള്ള പത്ഥ്യം ഇന്നല്ലലിന്നു വഴിയാണു ഭവാനിതേറ്റ- മെന്നുള്ളതുള്ളിൽ വഴിപോലെയുറച്ചിടേണം 36

ദുര്യോ- (കർണ്ണനോടും ശകുനിയോടും കൂടി കുറച്ചു മാറി നിന്നിട്ടു്) കേട്ടില്ലെ ഇവരുടെ അഭിപ്രായം! കർണ്ണൻ- വൃദ്ധന്മാർ ഭയം കൊണ്ടു പലതും പറയും. അതത്ര കൂട്ടാക്കാനില്ല. ശകുനി- അതല്ല വിചാരിക്കേണ്ടതു്. ഈ രാജസഭയിൽ വന്നിട്ട് കൃഷ്ണൻ എന്തൊക്കെയാണു പറഞ്ഞതു്? ഇതു കേട്ടാൽ നൊമ്മൾ പേടിക്കുമെന്നാണു വിചാരം. ആദ്യം ഇയ്യാളെ ഈ മാന്യസ്ഥാനത്തു കൊണ്ടിരുത്തിയതു തന്നെ ശരിയായില്ല. ഭൂപാലന്മാരും ഗോപാലന്മാരുമയിട്ടുള്ള ഭേദം വിചാരിക്കേണ്ടതായിരുന്നു. ഇനിയെങ്കിലും ഈ അധികപ്രസംഗിയെ പിടിച്ചു കെട്ടി കാരാഗൃഹത്തിൽ കൊണ്ടിടുകയാണു് വേണ്ടതു്. കർണ്ണൻ- സംശയിക്കാനില്ല. ഇങ്ങിനെതന്നെയാണു് വേണ്ടതു്. എന്താണെന്നല്ലേ, ഈ കൃഷ്ണനെ പിടിച്ചിട്ടാൽ പിന്നെ പാണ്ഡവന്മാരൊന്നിനും പുറപ്പെടില്ല.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/114&oldid=202619" എന്ന താളിൽനിന്ന് ശേഖരിച്ചത്