താൾ:ഭഗവദ്ദൂത്.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦ ഭഗവദ്ദൂതു്


ജ്യം കൊടുത്തു് അപേക്ഷിച്ചും സമ്മതിക്കുന്നതാണു് നിങ്ങൾക്കു ശ്രേയസ്സു്. അല്ലെങ്കിൽ യുദ്ധത്തിൽ നിങ്ങളെ നൂറ്റിനേയും ഭീമസേനനും, കർണ്ണനെ അർജ്ജുനനും, ദ്രോണരെ ധൃഷ്ടദ്യുമ്നനും, ഭീഷ്മരെ ശിഖണ്ഡിയും, ശല്യരെ ധർമ്മപുത്രനും, ശകുനിയെ സഹദേവനും കൊല്ലും എന്നല്ല, നിങ്ങളുടെ വംശം മുഴുവനും പാണ്ഡവന്മാർ നശിപ്പിക്കുവാനിട വരും. നാരായണൻ വിരവിൽ ഞാൻ പറയുന്ന വാക്കു നേരായതാണതിന്നു നീക്കവുമില്ല തെല്ലും ഓരാതെ നിങ്ങളൊരു വംശമതിന്നു തമ്മിൽ- ച്ചേരാതെ തേച്ചുകഴുകിക്കളയേണ്ട പാരിൽ 30 ദുര്യോ- (കോപത്തോടു കൂടീട്ടു്) മതി, മതി. അങ്ങയേയും അങ്ങയുടെ പാണ്ഡവന്മാരേയും നിങ്ങളുടെ വ്യാപാരങ്ങളേയും ഞാനറിയും. പാണ്ഡവന്മാർ അഞ്ചാളും കൂടി കാമഭ്രാന്തു പിടിച്ചു പഞ്ചാലിയെ ഭാര്യയാക്കി വെച്ചുകൊണ്ടിരിക്കുന്നതും അവരുടെ മാഹാത്മ്യങ്ങളുടെ കൂട്ടത്തിലൊന്നു തന്നെയല്ലേ? അവർക്കു ബന്ധുവായിട്ടൊരാൾ വേണമെങ്കിൽ അങ്ങുന്നു തന്നെയാണു ചേർച്ച. കട്ടു നടക്കും നിന്നുടെ പിട്ടുകൾ നമ്മോടു വേണ്ട പോയാലും പെട്ടെന്നിനിയും ചൊന്നാൽ കിട്ടും സമ്മാനമിന്നു വഴിപോലെ. 31 (എന്നു പറഞ്ഞു തിരിഞ്ഞിരിക്കുന്നു)

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/112&oldid=202617" എന്ന താളിൽനിന്ന് ശേഖരിച്ചത്