താൾ:ഭഗവദ്ദൂത്.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


              ൧൩


യ കാലത്തു തന്റെ നാല്പതാം വയസ്സിൽ സ്വർഗ്ഗപ്രാപ്തനായി. രണ്ടു പേർ ജ്യേഷ്ഠന്മാർ ഉണ്ടായിരുന്നവരിൽ ഒരാൾ ഉപനീയനായിരിക്കുമ്പോഴും, മറ്റേ ആൾ 1051-ആമാണ്ടിലും അന്തരിച്ചു. ഇപ്പോഴുള്ള ഇല്ലത്തെ ഗൃഹസ്ഥൻ ഈ രണ്ടാമതു പറഞ്ഞ ജ്യേഷ്ഠന്റെ മകനാണു്.

അച്ഛൻ നമ്പൂരി തിരുമനസ്സിലേക്കു പുരുഷപ്രാപ്തിയാകുന്നതുവരെ അമ്മ തന്നെ ഗൃഹഭരണം ചെയ്തു. എന്തു ഭരണമാണെന്നു് ഈശ്വരന്നു തന്നെ അറിയാം. ഭർത്താവിന്റെ അകാലത്തിലുള്ള ദേഹവിയോഗം, അതിനെ സംബന്ധിച്ചു തനിക്കുള്ള ദുസ്സഹമായ വ്യസനം, തങ്ങളെ തന്നെ പോറ്റുവാൻ കഴിവില്ലാത്ത രണ്ടുമൂന്നു് ഇളം കിടാങ്ങൾ, താൻ ഏകാകിനി, ഇല്ലത്തു യാതൊരു വകയും ഇല്ല, മറ്റു വർഗ്ഗക്കാർക്കു ചെയ്യാവുന്ന വിധം ഭിക്ഷാടനം ചെയ്തു് ഉപജീവിക്കുവാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഒരന്തർജ്ജനം. എന്താണു് ഇതിൽ പരമായി ഒന്നു വരുവാനുള്ളതു്! ഇതെല്ലാം സഹിച്ചും കൊണ്ടു്, ഏതാനും പശുക്കളുണ്ടായിരുന്നവയെ കറന്നു, കാച്ചി, തൈരുണ്ടാക്കി വിറ്റ് അതിൽനിന്നുണ്ടാകുന്ന ആദായം കൊണ്ടു്, ഭരണനിപുണയായ ആ സാദ്ധ്വി തന്റെ സാമർത്ഥ്യത്താൽ പട്ടിണി കൂടാതെ നിത്യവൃത്തി കഴിച്ചു കൂട്ടി. ‘ആവട്ടത്തൂരിരിക്കും പുരഹരഭഗവാനുള്ള നല്ലുത്സവത്തെ’ എന്നു ഭഗവദ്ദൂതിലെ സൂത്രധാരൻ ചൊല്ലിയ ശ്ളോകം വഴി നമുക്കെല്ലാം പരിചയമായിട്ടുള്ള ‘ആവട്ടത്തൂർ’ എന്ന ദിക്കിൽ ‘കടുപ്പള്ളി’ എന്ന ഇല്ലപ്പേരുള്ള തന്റെ അമ്മാത്തു വെച്ചായിരുന്നു അച്ഛൻ നമ്പൂരിയുടെ പ്രാഥമികവിദ്യാഭ്യാ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/11&oldid=202644" എന്ന താളിൽനിന്ന് ശേഖരിച്ചത്