താൾ:ഭഗവദ്ദൂത്.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬ ഭഗവദ്ദൂതു്



ദുര്യോ- കുന്തീസുതന്മാർക്കവനീതലം ഞാ-

		നെന്തിന്നു നൽകുന്നു നിനച്ചിടുമ്പോൾ

ബന്ധുക്കളാണെന്നു പറഞ്ഞു വന്നാൽ സന്ധിക്കുവാൻ സമ്മതമില്ല തെല്ലും 19 ഭഗ- (വിചാരം) അമ്പാ! ഇവന്റെ ബുദ്ധിയുടെ കാഠിന്യം മുമ്പു തന്നെ നിരുപിച്ചിട്ടുള്ളതാണു്. ഒന്നുകൂടി പറഞ്ഞു നോക്കട്ടെ. (സ്പഷ്ടം) ഓരോ ഗൃഹം വിരവിനോടവരഞ്ചു പേർക്കും നേരേ കൊടുക്കുക ഭവാൻ, കഴിയട്ടെ കാര്യം ഏറെത്തുടങ്ങരുതു കർക്കശമിന്നു ശേഷ- ക്കാരാണു താഴ്ച്ച പരമുള്ളവരാണു താനും. 20 ഭീഷ്മ- (വിചാരം) അമ്പ! ധർമ്മപുത്രന്റെ ബുദ്ധിയുടെ ഒരു ഗുണം. വല്ല വിധത്തിലും തമ്മിൽ കലഹം കൂടാതെ കഴിച്ചാൽ കൊള്ളാമെന്നു തന്നെ വിചാരിയ്ക്കുന്നുണ്ടു്. പക്ഷെ, ഇവിടെ ഫലിക്കുമെന്നു തോന്നുന്നില്ല. അത്രയുണ്ടിവരുടെ ദുശ്ശാഠ്യം. ദുര്യോ- കൂറുണ്ടു കുന്തീസുതരെക്കുറിച്ചു പാരം ഭവാനെങ്കിലുമിപ്രകാരം ചേരാത്ത മട്ടിൽ പറയേണ്ട കാര്യം തീരില്ല തമ്മിൽത്തരമില്ലിതൊന്നും. 21

ഭഗ- (വിചാരം) ഇവനോടു പറവാൻ ഞാൻ ചാടിപ്പുറപ്പെട്ടുവല്ലോ. ധർമ്മപുത്രരുടെ പ്രീതിയ്ക്കു പറയാതെകണ്ടും കഴികയില്ലല്ലോ. ഒന്നുകൂടി പരീക്ഷിയ്ക്കട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/108&oldid=202613" എന്ന താളിൽനിന്ന് ശേഖരിച്ചത്