താൾ:ഭഗവദ്ദൂത്.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാമങ്കം ൧൧൫


ചേതം ചെറ്റു ഭവിക്കുമെങ്കിലുമതി- ന്നില്ലിന്നു വാദം ഭവാൻ ചെയ്താൽ സമ്മതമാണശേഷവുമതിൽ- ക്കില്ലില്ലവർക്കാർക്കുമേ 16

വിക- (വിചാരം) ലൗകികത്തെ അനുസരിച്ചുള്ള ന്യായമാണവർ പറഞ്ഞയച്ചതു്. കർണ്ണ- (വിചാരം) ഈ വഴിക്കു പുറപ്പെട്ടാലാണു് ഞരുക്കം. ഇരന്നാലെങ്ങിനെയാണു് കൊടുക്കാതിരിക്കുന്നതു്? ദുര്യോ- (വിചാരം) ദുരാഗ്രഹം കുറച്ചല്ലല്ലോ. (സ്പഷ്ടം) ആജ്യം പഴം പാലവിലപ്പമെന്നാ- ഭോജ്യങ്ങളെപ്പോലെ കൊതിച്ചിരന്നാൽ രാജ്യം ലഭിപ്പാൻ കഴിയുന്നതാമോ പൂജ്യം നിനച്ചാലതിനുള്ള മോഹം. 17 ഭഗ- ഇരക്കുകയല്ല, തരുവാനുള്ളതു ചോദിച്ചു വാങ്ങിയ്ക്കുകയാണു്. ആട്ടെ, പാതി കൊടുപ്പാൻ മടിയുണ്ടെങ്കിൽ ഒരു വഴി കൂടിപ്പറയാം. ദുര്യോ- കേൾക്കട്ടെ. ഭഗ- വാശി വിട്ടു തെളിവോടിനിബ്ഭവാൻ ദേശമഞ്ചു നരനാഥ നൽകുകിൽ ക്ളേശമുണ്ടു പരമോർക്കിലെങ്കിലും നാശമില്ലിതുമവർക്കു സമ്മതം. 18

ശകുനി- (വിചാരം) കീഴ്പോട്ടിറങ്ങിത്തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/107&oldid=202610" എന്ന താളിൽനിന്ന് ശേഖരിച്ചത്