താൾ:ഭഗവദ്ദൂത്.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൪
ഭഗവദ്ദൂതു്


നാട്ടാരൊത്തു രമിച്ച നേരമുളവായ്-
 വന്നുള്ളവർക്കോർക്കിലി-
നാട്ടിന്നെന്തവകാശമാണതു നിന-
 ച്ചീടാതെ കണ്ടിങ്ങനെ
കഷ്ടം! ദൂതു പറഞ്ഞിടുന്നതിനുറ-
 ച്ചങ്ങുന്നുമിപ്പോൾപ്പുറ-
പ്പെട്ടല്ലോ നിരുപിച്ചിടുന്ന സമയ-
 ത്തൊട്ടല്ലെനിക്കത്ഭുതം 15

ഭഗ- ഓ ഹോ, അത്ര നിഷ്കർഷഭാവമുണ്ടെങ്കിൽ അങ്ങയുടെ മുത്തച്ഛനായ വിചിത്രവിര്യന്റെ പുത്രൻ തന്നെയാണോ അച്ഛൻ? അമ്മയ്ക്കു വൈധവ്യം വന്നതിൽ പ്പിന്നെ പരപുരുഷനിൽനിന്നുൽപ്പാദിച്ചുണ്ടായ ആളല്ലേ? അതു വിചാരിച്ചാലും അങ്ങക്കെന്നല്ല അച്ഛനു തന്നെയും ഒരുവിധത്തിലും ഈ രാജ്യത്തിന്നു് അവകാശമില്ല. എങ്കിലും ധർമ്മപുത്രൻ അതു ഭാവിക്കുന്നില്ല. ഏതെങ്കിലും രണ്ടു താവഴിയായിട്ടും തമ്മിൽ നല്ല ചേർച്ച പോരാതെയും വശായി. അതുകൊണ്ടു ഭാഗം ചെയ്തു പകുതി രാജ്യമെങ്കിലും കിട്ടിയാൽ മതി എന്നേയുള്ളു. അതിന്നുതന്നെ,

വീതം പോലെ സമസ്തവസ്തുവുമുടൻ
 ഭാഗിച്ചു ബോധിച്ചതിൽ
പാതിബ്ഭാഗമവർക്കു നല്കുക മുദാ
 തീരട്ടെ കാര്യങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/106&oldid=217533" എന്ന താളിൽനിന്ന് ശേഖരിച്ചത്