താൾ:ഭഗവദ്ദൂത്.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാമങ്കം ൧൧൩


കണ്ണുകൾ കൂടാതുള്ളൊ- രണ്ണൻ നിൻ താതനിരിക്കുമ്പോൾ പാണ്ഡു മഹീതലമെല്ലാം പാണ്ഡിത്യത്തൊടു ഭരിച്ചതോർത്താലും 12 ആ വഴി വിചാരിച്ചാലും പാണ്ഡുവിന്റെ പുത്രനും അങ്ങയുടെ ജ്യേഷ്ഠനും ആയിരിക്കുന്ന യുധിഷ്ഠിരൻ തന്നെയല്ലേ ഇപ്പോൾ രാജ്യഭാരം ചെയ്യേണ്ടതു്? താതന്റെ രാജ്യം തനയർക്കിരിക്കു- മേതെങ്കിലും സംശയമില്ലിതിങ്കൽ ചാതുര്യമേറുന്ന ഭവാനിതെല്ലാം ചേതസ്സിലോർത്താൽത്തിരിയുന്നതല്ലേ? 13 ദുര്യോ- (കുറച്ചു ദ്വേഷ്യത്തോടു കൂടി) വസ്തുത നിരുപിച്ചാൽ ഈ കൗന്തേയന്മാർ പാണ്ഡുവിന്റെ പുത്രന്മാർ തന്നെയല്ല. അതുകൊണ്ടു പാണ്ഡുവിന്റെ രാജ്യമാണെങ്കിൽത്തന്നെ ആ രാജ്യത്തിന്റെ പിന്തുടർച്ചാവകാശം വലിയച്ഛന്റെ മക്കളായിരിക്കുന്ന ഞങ്ങൾക്കാണ്‌. അവർക്കും അവരുടെ അച്ഛന്റെ രാജ്യത്തിനു് അവകാശമില്ലെന്നു ഞാൻ പറയുന്നില്ല. അന്തകമാരുതരാജ്യം ചന്തം ചേരും സുരാധിപതിരാജ്യം എന്തിനു താമസമീവക സന്തോഷത്തൊടു ചെന്നു വാങ്ങട്ടെ. 14

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/105&oldid=202608" എന്ന താളിൽനിന്ന് ശേഖരിച്ചത്