താൾ:ഭഗവദ്ദൂത്.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാമങ്കം ൧൧൧


ഇനിയും നിങ്ങളോടു ചില ഗുണദോഷങ്ങൾ പറവാനുണ്ടു്. അതിന്നുവേണ്ടി അദ്ദേഹത്തിന്റെ ദൂതനായിട്ടാണു് ഞാൻ വന്നതു്. അഭിപ്രായം എന്താണെന്നു പറയാം. നിങ്ങളെല്ലാവരും പ്രത്യേകിച്ചു മഹാരാജാവു ദുര്യോധനനും ഞാൻ പറയുന്നതു മുഴുവനും വഴിപോലെ കേൾക്കണം. ഒന്നാണു നിങ്ങളറിയേണ്ടതു ചൊല്ലിടാം ഞാ- നൊന്നാണു നോക്കിലിക്കുരുപാണ്ഡവന്മാർ എന്നുള്ളതുള്ളിൽ നിരുപിച്ചിടുകെന്നു വെച്ചാ- ലിന്നുള്ള വൈരമതിനും ശമനം ഭവിക്കും 8 ശകുനി- (വിചാരം) ഓ ഹോ, എളുപ്പത്തിൽ സാധിക്കും. ഭഗ- ഒന്നു വിചാരിക്കു, മർത്ത്യന്മാരുടെ ജന്മമെത്ര ശിഥിലം വെള്ളത്തിലെപ്പോളപോ- ലോർത്തീടേണമതിൻ മഹത്വമതിലും നിസ്സാരമിപ്പൗരുഷം പ്രത്യേകിച്ചറിയേണ്ടതാണിതു വിശേ- ഷിച്ചുറ്റ ബന്ധുക്കളായ് പത്ഥ്യം പൂണ്ടു വസിച്ചുകൊള്ളണമതാ- ണാവശ്യമാവോളവും 9 കർണ്ണൻ- (വിചാരം) അല്ലാ, തത്വഞ്ജാനമുപദേശിക്കാനാണു് വന്നതെന്നുണ്ടോ?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/103&oldid=202606" എന്ന താളിൽനിന്ന് ശേഖരിച്ചത്