താൾ:ഭഗവദ്ദൂത്.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാമങ്കം ൧൦൯


ഗോവർദ്ധനോദ്ധരണ! ഗോകുലവാസലോല! ഗീർവ്വാണ വന്ദിത പദാംബുജ! ഹേ! നമസ്തേ. 3 ദ്രോണ- (കേട്ടിട്ടു്) ഓ, എഴുന്നള്ളത്തായി. ആകാശത്തിൽ മഹർഷിമാരുടെ ഭഗവാനെക്കണ്ടപ്പോഴത്തെ ഘോഷമാണിതു്. (അണിയറയിൽ) പൊല്പ്പൂമാതിൻ മണാളൻ തിരുവടിയകല- ത്തിന്നിതാ വന്നിടുന്നൂ കെല്പേറും കാന്തിപൂരം കുരുസഭയിലതിൻ മുന്നമേ ചെന്നിടുന്നൂ അപ്പോൾ വീഴുന്നു ദുര്യോധനനൃപതി വസി- ക്കുന്ന പീഠത്തിൽ നിന്നി- ട്ടൊപ്പം വീഴുന്നു കർണ്ണൻ കുസൃതികൾ തൊഴുതു- ങ്കൊണ്ടെഴുന്നേറ്റിടുന്നൂ. 5 ദ്രോണ- (കേട്ടിട്ടു്) കല്പനയുടെ ഫലം അനുഭവിക്കുക കഴിഞ്ഞോ! അശ്വ- ഇനിയെങ്കിലും നേരെത്തോന്നിയാൽ കൊള്ളാം. . ദ്രോണ- ഭഗവാന്റെ പ്രസംഗം കാലായി. നോക്കും കേൾക്കാൻ പോക. (എന്നു രണ്ടാളും പോയി) (വിഷ്കംഭം കഴിഞ്ഞു.)

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/101&oldid=202604" എന്ന താളിൽനിന്ന് ശേഖരിച്ചത്