താൾ:ഭക്തിദീപിക.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാരതപ്രാതസ്സന്ധ്യാഭാനുമാൻ പ്രഹ്ലാദനാൽ?
ഭക്തിയാം കാശിന്നായിബ്ഭുക്തയാം മദ്യം വില്ക്കും
വർത്തകൻ ജഗൽപിതാവെന്നോർപ്പാൻ ലജ്ജിച്ചവൻ;
ആർത്തിപൂണ്ടൊറ്റപ്രാണി ലോകത്തിൽ ശ്വസിപ്പോളം
പേർത്തും താൻ മോക്ഷേച്ഛുവല്ലെന്നോതാൻ മുതിർന്നവൻ;
അച്ഛനും മുത്തച്ഛനും സഞ്ചരിച്ചതാം മാർഗ്ഗ-
മച്ഛമല്ലെന്നാൽ വിടാൻ മാമൂലാൽ മടിക്കാത്തോൻ;
ഭീതിയാം പിശാചിക്കു തീണ്ടുവാൻ സാധിക്കാത്തോൻ;
ചോദനയ്ക്കന്തര്യാമി മാത്രമായ്ജ്ജീവിച്ചവൻ;
ശ്രേഷ്ഠനാമബ്ബാലനെബ്ഭാരതീയരാം നമ്മൾ
ജ്യേഷ്ഠനെന്നോർമ്മിച്ചാവൂ ശ്രേയസ്സിന്നാശിക്കുകിൽ.

3


ചാലവേ സനന്ദനൻ തന്മനോരഥം നേടാൻ
ചോളദേശാന്തഃസ്ഥമാമാരണ്യമൊന്നിൽപ്പുക്കാൻ.
ചീരവാസസ്സായ്, ജടാധാരിയായ്, വെയ്‌ലും മഞ്ഞും
മാരിയും സഹിച്ചു, മെയ് പർണ്ണാംബുക്കളാൽപ്പോറ്റി,
ഏറെനാൾ തപസ്സുചെയ്തക്കാട്ടിൽ വാണാൻ വിപ്രൻ
തീരെത്തന്നാശാവല്ലി മൊട്ടിടാൻ തുടങ്ങാതേ.
ഏങ്ങകം പാകപ്പെടാൻ നാൾ നീങ്ങേണ്ടൊരബ്ഭവ്യ-

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/5&oldid=173867" എന്ന താളിൽനിന്ന് ശേഖരിച്ചത്