താൾ:ഭക്തിദീപിക.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
63


 ഒന്നേ ഞാനോതീട്ടുള്ളു ഗീതയിൽ പ്രധാനമാ-
യെന്നേയ്ക്കും നരന്നതേ താരകം മഹാമന്ത്രം.
യോഗസ്ഥനായിച്ചെയ്ക കർമ്മം നീ സങ്‌ഗംവിട്ടു;
യോഗമോ ലാഭാലാഭതുല്യദർശനം മാത്രം.
കർമ്മങ്ങൾ ചെയ്തേ പറ്റൂ മർത്ത്യന്നു യാവജ്ജീവം;
കർമ്മത്തിൻ ലക്ഷ്യം രണ്ടാം സ്വാർത്ഥവും പരാർത്ഥവും.
സ്വാർത്ഥത്തെ ലാക്കാക്കിയാൽ സങ്‌ഗപങ്കിലം കർമ്മം;
സ്വാർത്ഥമൊന്നറ്റാലറ്റൂ ഷഡ്വർഗ്ഗം യോഗാപഹം
ആകയാൽപ്പരാർത്ഥമായ്ക്കർമ്മം ഞാൻ ചെയ്‌വാൻചൊന്നേൻ;
ലോകത്തിൻ പുരോഗതിക്കില്ലല്ലോ മാർഗ്ഗം വേറെ,
താണോർതൻ സമുൽക്കർഷമൊന്നിനാൽ വേണം പൊങ്ങാൻ
വാനോളം, ധരാതലം പാതാളപാതാശങ്കി.

64 ചിന്തിക്കാം കിഞ്ചിജ്ഞർ ഞാൻ പ്രേമാത്മാവെന്നാൽച്ചൊടി-
ച്ചെന്തിനായ് ഹിരണ്യനെക്കൊന്നതെന്നിഗ്ഘട്ടത്തിൽ.
ആകവേ നിശാന്തത്തിൽ ധ്വാന്തത്തെധ്വംസിപ്പീലേ
ലോകത്തിന്നുൽബോധനം നൽകുവാൻ വിഭാവസു?
പാഴ്ത്തൃണം കുദ്ദാലത്താൽ ഭഞ്ജനംചെയ്യുന്നീലേ
ക്ഷേത്രത്തെസ്സസ്യാഢ്യമായ്ത്തീർക്കുവാൻ കൃഷീവലൻ?
ധർമ്മത്തിൻ സംസ്ഥാപനം സാദ്ധ്യമ,ല്ലധർമ്മത്തിൻ
മർമ്മത്തെബ്ഭേദിക്കാതെ ലൗകികവ്യാപാരത്തിൽ.
അത്തത്വം വെളിപ്പെടാൻ "ദാനവാന്തകൻ" ഞാനെ-
ന്നർത്ഥവാദാകാരത്തിലോതുന്നൂ പൗരാണികർ
ഒപ്പമായ്നൽകുന്നു ഞാൻ ഭക്തനും ദ്വേഷ്ടാവിനും
മൽപദം; പ്രേമത്തിനെന്തപ്പുറം ലക്ഷ്യം വേണ്ടൂ?

65 വേദമെന്നുച്ഛ്വാസമായ് വീക്ഷിക്കും വിദ്യാവൃദ്ധ-
രേതുമെന്നന്ത്യോച്ഛ്വാസമല്ലതെന്നോർക്കുന്നീല.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/34&oldid=173862" എന്ന താളിൽനിന്ന് ശേഖരിച്ചത്