താൾ:ഭക്തിദീപിക.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


54


 എന്നിലിച്ചരാചരം സർവവും കാണുംപോലെ-
യെന്നെയിച്ചരാചരം സർവത്തിങ്കലും കാണ്മേൻ
ദിവ്യദൃ,ക്കെന്നെത്തൊഴാൻ തേടേണ്ടും സ്ഥലം പാരിൽ
ഭവ്യത്തിന്നസ്‌‌പൃശ്യരാം പാവങ്ങളെങ്ങു,ണ്ടങ്ങാം
ദീനൻ മേലവൻ വീഴ്ത്തും കണ്ണീരിലാണെൻ സ്നാനം ;
ദീനൻ മേൽത്തൂകും സ്‌‌മിതം ദീപമെൻ പുരസ്ഥിതം;
ദീനൻതൻ മലർന്നതാം കൈക്കുമ്പിളാണെൻ വഞ്ചി;
ദീനൻതൻ ക്ഷുത്താറ്റിടും ധർമ്മാന്നമെൻ നൈവേദ്യം;
ദീനൻതൻ കാതില്പ്പെടും സാന്ത്വവാക്കാണെൻസ്തോത്രം ;
ദീനനെസ്സേവിപ്പതാണെൻ സേവ , മറ്റൊന്നല്ല.
ഭൂതകാരുണ്യം താനെൻ പൂർണ്ണമാമാരാധനം  ;
സാധുവിൻ സന്തർപ്പണം സായൂജ്യലാഭോപായം.

55


 ക്ഷുൽകൃശന്നൂണേകിയും , നഗനനെപ്പുതപ്പിച്ചും,
ദു:ഖിയെത്തോഷിപ്പിച്ചും , രോഗിയെശ്ശുശ്രൂഷിച്ചും
ആപത്തിൽപ്പെടുന്നോനെയാശ്വസിപ്പിച്ചും, താണു
കൂപത്തിൽക്കിടപ്പോനെക്കൈകൊടുത്തുയർത്തിയും,
അന്യർതൻ സ്‌‌മിതച്ചില്ലിൽത്തൻസുഖം നിരീക്ഷിച്ചു-
മന്യർതൻ ഹർഷാശ്രുമുത്താത്മവിത്തമായ്പ്പൂണ്ടും,
ഹൃത്തിലും ചക്ഷുസ്സിലും വാക്കിലും കർമ്മത്തിലും
ശുദ്ധമാം പ്രേമത്തിന്റെ സാന്നിദ്ധ്യം കാട്ടിക്കാട്ടി;
ലോകത്തെക്കുടുംബമായ്ജ്ജീവിയെസ്സോദര്യനായ് ;
ദേഹത്തെപ്പരാർഥമാം യജ്ഞത്തിൻ സാമഗ്രിയായ്;
ഏവനോ കൽപ്പിച്ചെന്റെ വേലയിൽപ്പങ്കാളിയായ്
മേവിടാനോർപ്പോ, നവന്നെന്നും ഞാൻ വശംവദൻ.

56


 സത്യത്തിൽജ്ജഗത്തു ഞാൻ സംപൂർണ്ണമായിത്തീർത്താൽ
കൃത്യമെന്തെനിക്കൊന്നു ചെയ്യുവാൻവേറിട്ടുള്ളൂ?

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/30&oldid=173858" എന്ന താളിൽനിന്ന് ശേഖരിച്ചത്