താൾ:പ്രഹ്ലാദചരിതം.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതഗമൃഗപശുനികരജലചരകുലങ്ങളും
പാതാളഭൂസ്വർഗ്ഗവാസിജനങ്ങളും
ഇരവുമഥ പകലുമുടനടിയനെ വധിക്കരു-
തിങ്ങനേ വേണം വരം തരുന്നാകിൽ നീ.
അസിമുസലശരപരിഘപരശുഗദയാദിയാ-
മായുധം കൊണ്ടു വധിക്കരുതേവനും.
അകമരുതു പുറമരുതു നിലമരുതൊരുത്തനാ-
ലായുരന്തം വരുത്തീടുവാനായ്‌പ്പരം.
ഇവ പലതുമഭിലഷിത, മഖിലമിതു നൽകുവാ-
നീശൻ ഭവാനെങ്കിലാശു നൽകീടുക.
അടിയനിതു തരുവതിനു മനസി മടിയുണ്ടെങ്കി-
ലങ്ങോട്ടുതന്നേ ഗമിച്ചുകൊൾക ഭവാൻ.
ഇനിയുമഹമതികഠിനതരവരതപസ്സുകൊ-
ണ്ടീരേഴുലോകം നശിക്കുമാറാക്കുവൻ."
ഇതി ദനുജവരനുടയ വചനമതു കേട്ടുട-
"നീവണ്ണ"മെന്നരുൾചെയ്തു വിരിഞ്ചനും.
അവനു പുനരഭിലഷിതമഖിലവരമാദരാ-
ലാശു കൊടുത്തു മറഞ്ഞു പത്മാസനൻ.
 മുദിതമതി ദനുജപതി വിരവൊടു പുരം പുക്കു
മൂന്നുലോകങ്ങളെസ്സംഹരിച്ചീടുവാൻ
ദിതിജഭടപടകളുടെ നടുവിലിടകൂടിനാൻ
ദിഗ്‌ജയം ചെയ്‌വാൻ നടന്നു തുടങ്ങിനാൻ.
മനുജകുലമവനഖിലമവനിയിൽ നടന്നുടൻ
മർദ്ദനം ചെയ്തങ്ങമർത്തിവച്ചീടിനാൻ.
ധരണിസുരവരരുടയ ധനമവനടക്കിനാൻ;
ധർമ്മവും കർമ്മവുമെല്ലാം മുടക്കിനാൻ
കഠിനതരഹൃദയനവനരചരെയുമാകവേ
കാരാഗ്രഹത്തിൽ പിടിച്ചു കെട്ടീടിനാൻ.
ക്ഷണമപി ച ധരണിതലമതിലിയലുമീശ്വര-
ക്ഷേത്രങ്ങളൊക്കവേ ചുട്ടെരിച്ചീടിനാൻ.
ദനുജപതി വിരവിനൊടു പടുതരപരാക്രമം
ദേവലോകത്തെ പ്രവേശിച്ചനന്തരം
ശചിയുടയ രമണനെയുമമരനികരത്തെയും

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/7&oldid=173832" എന്ന താളിൽനിന്ന് ശേഖരിച്ചത്