താൾ:പ്രപഞ്ചവും മനുഷ്യനും.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


രണ്ടാം പതിപ്പിന്റെ മുഖവുര

1969-ലാണ് ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് എഴുതി തീർത്തത്. അതിനുശേഷം പലതവണ ഇതിന്റെ രണ്ടാംപതിപ്പ് ഇറക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടപ്പോഴെല്ലാം ഞാൻ അതിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്, എന്റെ വീക്ഷണങ്ങളിൽ ക്രമികമായി വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ. രണ്ടാമത്, ആ മാറ്റങ്ങൾക്കനുസരിച്ച് പുസ്തകം പരിഷ്കരിക്കണമെങ്കിൽ വളരെയധികം ശ്രമം നടത്തണമെന്നുള്ളതും. അങ്ങനെ ചെയ്താൽ പുതിയൊരു പുസ്തകമായി അത് മാറുമെന്നുള്ളതും. ഇങ്ങനെ പഴയ രീതിയിൽതന്നെ പുനഃപ്രസിദ്ധീകരിക്കാനുള്ള മടിയും ആഗ്രഹിക്കുന്ന രീതിയിൽ പരിഷ്കരിക്കാനുള്ള സാവകാശമില്ലായ്മയും ആണ് പുനഃപ്രസിദ്ധീകരണം നീണ്ടുപോകാനുള്ള കാരണങ്ങൾ.

പുതിയ ധാരണകൾ അനുസരിച്ച് ഇത്തരത്തിലുള്ള പുതിയൊരു പുസ്തകത്തിനുവേണ്ടി ശ്രമിക്കുക ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണ്. ശാസ്ത്രരംഗത്തുണ്ടായിട്ടുള്ള പുതിയ കണ്ടുപിടുത്തങ്ങളുടെ പ്രശ്നമല്ല. മറിച്ച് ശാസ്ത്രത്തോടുള്ള ദാർശനികമായ സമീപനത്തിന്റെ കാര്യത്തിലുണ്ടായിട്ടുള്ള പുതിയ പ്രശ്നങ്ങളുടെ കാര്യമാണ് ഇവിടെ വിവക്ഷ. ദീർഘകാലാടിസ്ഥാനത്തിൽ അത്തരമൊരു പദ്ധതി നടപ്പാക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും തൽക്കാലം സാധ്യമല്ല. അത് ഈ പുസ്തകത്തിന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ടതല്ല. ആ നിലയ്ക്ക് ഈ പുസ്തകം പരിഷ്കരിക്കുന്നത് പഴയ ചട്ടക്കൂടിനുള്ളിൽ തന്നെ ചെയ്യുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയാണ് ചെയ്തത്. ശാസ്ത്രരംഗത്ത് പുതുതായി ഉണ്ടായിട്ടുള്ള വികാസങ്ങളെല്ലാം ഉൾക്കൊള്ളിച്ചു പരിഷ്കരിക്കുക എന്നതും പുതിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് മാത്രമല്ല, പ്രായോഗികമായി തൽക്കാലം സാധ്യവുമല്ല. അതുകൊണ്ട്, പ്രകടമായ വസ്തുതാപരമായ തെറ്റുകളും തികച്ചും അപ്രസക്തമോ കാലഹരണം വന്നതോ ആയ പരാമർശങ്ങളും ഭാഗങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പരിമിതമായ പരിഷ്കരണം മാത്രമാണ് കരണീയമെന്ന് തീരുമാനിച്ചു. അങ്ങനെ, ഈ പുതിയ പതിപ്പിൽ പഴയ ഘടനയും അടിസ്ഥാനസമീപനവും അതേപടി നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്.

ഇന്ന് ഞാൻ ഇങ്ങനെയൊരു പുസ്തകം എഴുതുമായിരുന്നെങ്കിൽ അതിന്റെ ഘടനയും സമീപനവും അടിസ്ഥാനപരമായി വ്യത്യസ്തമാകുമായിരുന്നു എന്നതുകൊണ്ട്, ഇതിൽ ഇപ്പോൾ നിലനില്ക്കുന്ന സമീപനം ഉരുത്തിരിഞ്ഞുവന്ന സാഹചര്യത്തെക്കുറിച്ച് അല്പം സൂചിപ്പിക്കേണ്ടതുണ്ട്. ഈ പുസ്തകമെഴുതുന്ന കാലഘട്ടത്തിൽ, വളരെ വ്യത്യസ്തങ്ങളും ചിലപ്പോൾ പരസ്പരവിരുദ്ധം പോലുമായ വീക്ഷണങ്ങളുടെ ഒരു സമ്മിശ്രമായിരുന്നു എന്റെ ലോകവീക്ഷണത്തിന്റെ ആകെത്തുക. ഒരുവശത്ത്, സ്വത