താൾ:പ്രപഞ്ചവും മനുഷ്യനും.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ വൈരുധ്യാധിഷ്ടിതരീതി, എല്ലാ മേഖലകളിലും പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയും ഇപ്പോൾ കൂടുതൽ കൂടുതൽ ബോധ്യമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണുള്ളത്. 'പ്രപഞ്ചവും മനുഷ്യനും' കൈകാര്യം ചെയ്യുന്ന മേഖലകളെല്ലാം തന്നെ ഇത്തരമൊരു സമീപനത്തിലൂടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. അത് തികച്ചും വ്യത്യസ്തമായ ഒരു പുതിയ കൃതിയ്ക്ക് ജന്മമേകും. സമീപഭാവിയിൽതന്നെ അത്തരമൊരു സംരംഭത്തിന് മുതിരണമെന്ന് എനിയ്ക്ക് ആഗ്രഹമുണ്ട്. സാഹചര്യങ്ങൾ അനുകൂലമാവുകയാണെങ്കിൽ അത് നിറവേറ്റുമെന്നു മാത്രമേ ഈ അവസരത്തിൽ ഞാൻ പറയുന്നുള്ളു.

ഇങ്ങനെയൊരു മൂന്നാം പതിപ്പ് പ്രസിദ്ധീകരിക്കാനുള്ള സന്നദ്ധതയുമായി മുന്നോട്ടുവന്ന മൾബെറി പബ്ലിക്കേഷൻസിന് നന്ദി.

തൃശ്ശൂർ കെ. വേണു
28-3-1992
* * *