Jump to content

താൾ:ദീപാവലി.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇപ്പോൾ സ്വീകരിച്ചിട്ടുള്ള വിഷയങ്ങളിൽ ഓരോന്നിനേയും പറ്റിത്തന്നെ ഇനിയും അനേകം ശ്ലോകങ്ങൾ തർജ്ജിമ ചെയ്തും മറ്റും ചേർക്കേണ്ടതായും, ഇനിയും പല പുതിയ വിഷയങ്ങളെപ്പറ്റി ധാരാളം ശ്ലോകങ്ങൾ രചിക്കേണ്ടതായുമുണ്ട്. ഈ പന്ഥാവിൽ എന്റെ ഉപരിപ്രയത്നം ഈ പുസ്തകത്തിനു കേരളീയരിൽനിന്നു ലഭിക്കുന്ന ലാളനത്തെ ഏറെക്കുറെ ആശ്രയിച്ചിരിക്കും. ഈ പുസ്തകത്തിലുള്ള പല പദ്യങ്ങളും അനേകം കേരളീയർ കാണാതെ പഠിക്കുകയും സദസ്സുകളിലും ലേഖനങ്ങളിലും പ്രയോഗിക്കുകയും ചെയ്യുമെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.

തിരുവനന്തപുരം
15-1-1110
ഉള്ളൂർ എസ്. പരമേശ്വരയ്യർ
"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/3&oldid=173410" എന്ന താളിൽനിന്ന് ശേഖരിച്ചത്