Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കയും ചെയ്യുന്നത്? ഹിരോഷിമയിൽ ആറ്റംബോംബിൽ വെന്തെരിഞ്ഞ ഒന്നര ലക്ഷത്തിലേറെ മനുഷ്യരുടെ ഗ്രഹനിലകളിലെല്ലാം 'ആത്മകാരകന്മാരുടെ' നിൽപ്പ് ദോഷസ്ഥാനത്തായിരുന്നോ? ഇത്തരം ഒരുപാട് ചോദ്യങ്ങൾക്ക് ജ്യോതിഷം ഒരുത്തരവും നൽകുന്നില്ല.

"ഞാൻ യുക്തിബോധത്തിൽ വിശ്വസിക്കുന്നു; സർവജ്ഞത സൃഷ്ടിക്കുന്ന നാശം ഞാൻ ധാരാളം കണ്ടു കഴിഞ്ഞു. സർവജ്ഞത പാരമ്യത്തോളം പോയ ഒരു രാജ്യത്താണ് ഞാൻ ജനിച്ചത്"

സ്വാമി വിവേകാനന്ദൻ.

"നക്ഷത്രങ്ങൾ വരട്ടെ, എന്തു കുഴപ്പമാണുള്ളത്? ഒരു നക്ഷത്രത്തിന് താറുമാറാക്കാൻ കഴിയുന്നതാണ് എന്റെ ജീവിതമെങ്കിൽ അതിന് ഞാനൊരു വിലയും കൽപിക്കില്ല. ജ്യോത്സ്യവും അതുപോലുള്ള അത്ഭുതവിദ്യകളും പൊതുവെ ദുർബലമനസ്സിന്റെ ലക്ഷണമാണ്. അതുകൊണ്ട് അവ നിങ്ങളുടെ മനസ്സിൽ പ്രബലമാണെന്നു കണ്ടാൻ ഉടനെ ഒരു ഡോക്‌ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച് നന്നായി വിശ്രമിക്കുകയും ചെയ്യണം"

സ്വാമി വിവേകാനന്ദൻ.

?ഗ്രഹങ്ങൾക്ക് ഗുരുത്വാകർഷണം കൊണ്ടുള്ള സ്വാധീനം നിസ്സാരമാണെന്ന് സമ്മതിച്ചാൽപോലും മറ്റു സ്വാധീനങ്ങൾ ഉണ്ടായിക്കൂടേ? ഉദാഹരണത്തിന്, അവയുടെ ചില രശ്മികളും മറ്റും പിറക്കുന്ന കുഞ്ഞിന്റെ സ്വഭാവത്തിൽ സ്വാധീനം ചെലുത്തില്ലേ?

ഗ്രഹങ്ങൾക്ക് സ്വന്തമായി ഒരു രശ്മിയുമില്ല. ഭൂമിയെപ്പോലെ തണുത്തുറഞ്ഞ വസ്തുക്കളാണവ. സൂര്യപ്രകാശം തട്ടുമ്പോൾ അതിൽ നിന്ന് ചില നിറങ്ങളെ ആഗിരണം ചെയ്യുകയും ബാക്കി പ്രതിഫലിപ്പിക്കുകയും ചെയ്യാൻ മാത്രമേ അവയ്ക്കു കഴിയൂ. ഏതു നിറം ആഗിരണം ചെയ്യും എന്നത് ഒരു ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന, ഉപരിതലത്തിലുള്ള പദാർഥങ്ങൾ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ശുക്രൻ വെള്ളിപോലെ തിളങ്ങുന്നത് അതിന് കാർബൺ ഡൈ ഓക്സൈഡിന്റെ കനത്ത അന്തരീക്ഷം ഉള്ളതുകൊണ്ടും അതിനുമീതേ മേഘ പാളികൾ ഉള്ളതുകൊണ്ടുമാണ്. ചൊവ്വ ചുവന്നിരിക്കുന്നത് അതിന് നേർത്ത അന്തരീക്ഷവും ഉപരിതലത്തിൽ ഇരുമ്പിന്റെ ഓക്‌സൈഡും ഉള്ളതുകൊണ്ടാണ്. (നമ്മുടെ ചെങ്കല്ലിനു ചുവപ്പുനിറം നൽകുന്നതും ഇരുമ്പിന്റെ ഓക്‌സൈഡാണ്). സ്വതവേ തന്നെ ധാരാളം സൂര്യപ്രകാശം കിട്ടുന്ന ഭൂമിയിൽ ജനിക്കുന്ന ഒരു കുഞ്ഞിന് ഗ്രഹങ്ങളിൽ നിന്ന് പ്രതിഫലിച്ചുവരുന്ന ഇത്തിരി സൂര്യപ്രകാശം എന്തു മാറ്റമുണ്ടാക്കാനാണ്! മാത്രമല്ല, പ്രസവം നടക്കുന്നത് വീട്ടിനുള്ളിലല്ലെ; അവിടെ ഗ്രഹങ്ങളുടെ പ്രകാശം എത്തുമോ? ജ്യോതിഷപ്രകാരം ദൃശ്യരാശികളിലല്ലാത്ത ഗ്രഹങ്ങൾക്കും (ഭൂമിയുടെ മറുവശത്തുള്ളവ) സ്വാധീനമുണ്ടല്ലോ. പക്ഷേ, അവയുടെ ഒരു രശ്മിയും കുഞ്ഞിനടുത്ത് എത്തുന്നില്ല.

നമുക്ക് ചൊവ്വാദോഷത്തെത്തന്നെ ഒന്നുകൂടി പരിശോധിക്കാം. കുഞ്ഞു ജനിക്കുന്ന സമയത്ത് കിഴക്ക് ഉദിച്ചുയർന്നു കൊണ്ടിരിക്കുന്ന രാശിയാണ് ലഗ്നരാശി അഥവാ ഒന്നാംഭാവം(first house). തുടർന്നുവരുന്ന രാശികളിൽ ഏഴിലോ എട്ടിലോ (പുരുഷന് ഏഴും സ്‌ത്രീക്ക് ഏഴും എട്ടും) ചൊവ്വ എന്ന ഗ്രഹം നിൽക്കുന്നതാണ് ഭീതിദമായ ചൊവ്വാദോഷം. ജ്യോതിശ്ശാസ്ത്രപരമായി ഇതിന്റെ അർഥമെന്താണ്? പടിഞ്ഞറ് അസ്തമിക്കുന്ന രാശിയാണ് ഏഴ്. അതിൽ നിൽക്കുന്ന ചൊവ്വ ഒന്നുകിൽ അസ്ത