Jump to content

താൾ:ചൈത്രപ്രഭാവം.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിറവിയിൽത്തന്നെയിവർ പതിതർപോൽ; ഇജ്ജന്മത്തി-
ലൊരുനാളുമില്ലിവർക്കൊരുന്നമനംപോൽ!
ഏതു വിദ്യാഗങ്‌ഗയിൽച്ചെന്നെത്ര മുങ്ങിക്കുളിച്ചാലും
ജാതിപങ്കപ്രമാർജ്ജനം സാദ്ധ്യമല്ലപോൽ!
എന്നതത്രേ കെടുമാമൂൽവിധി, യതിന്നടിപെട്ടു
നിന്നുപോയി നിരാധാരർ നീണാളിക്കൂട്ടർ.
ഇപ്പുഴുക്കുത്തുള്ള കാലമില്ല വിലയീവൈരത്തി-
ന്നുപ്പുചേർന്നപായസമാർക്കുണീനുകൊള്ളാം?
നാളിൽ നാളിൽ നരർക്കേറ്റം നാശകരമായിപ്പോയി
കാളിയൻ തൻ വിഷത്താലിക്കാളിന്ദീവാരി.
ആരു കണ്ടു? കുട്ടനാവാമാനരകക്കുണ്ടിൽനിന്നി-
ബ്‌ഭാരതത്തെ യഥാപൂർവ്വം സമുദ്ധരിപ്പാൻ;
മാതൃഭൂവിൻ ചുടുകണ്ണീർമാർജ്ജനം ചെയ്താരുമങ്ങു-
മാദരവാർന്നരുളീടുമാശിസ്സുവാങ്ങാൻ;
നമ്മുടയ വഞ്ചിനാടാം ദേവിയുടെ ശിരസ്സിങ്കൽ-
പ്പൊന്മകുടം പണിതൊന്നു പുത്തനായ്ച്ചാർത്താൻ;-
ഭാഗധേയം ഭവിപ്പതു ഭാവിയിങ്കൽ;- അരുളട്ടെ
ലോകനാഥൻ വരമുണ്ണിക്കണ്ണനെ ചെയ്‌വാൻ."

6



ചില സംവത്സരം മേലുമുദിച്ചുയർന്നസ്തമിച്ചു;
ഫലവത്തായ് ജനങ്ങൾതൻ പ്രാർത്ഥനശാഖി;
കാലമനുകൂലമായി; വഞ്ചിഭൂവിൻ നാഥനായി
ബാലരാമവർമ്മനൃപപീയൂഷഭാനു.
ഉല്പതിഷ്ണുവാമവിടുന്നുത്തമമാം മുഹൂർത്തത്തിൽ
പത്മനാഭനരുളിന പള്ളിവാൾ വാങ്ങി
ചേരമാൻപൊൻ മുടി ചൂടിത്തിരുവിതാംകൂറുകാക്കാ-
നാരംഭിച്ചു- മൂർത്തിമത്താം യുവചൈതന്യം.
പര്യടനംകൊണ്ടും ഗ്രന്ഥപാരായണംകൊണ്ടും ലോക-
ചര്യയുടെ പരമാർത്ഥം തമ്പുരാൻ കണ്ടു.
എവിടെയുമുദാത്തമാമേകയോഗക്ഷേമചിന്ത
എവിടെയുമുജ്ജ്വലമാം ദേശാഭിമാനം;
എവിടെയുമഹമഹമികകൈകൊണ്ടുന്നതിക്കാ-
യവിരതം ധീരർചെയ്യുമകുണ്ഠയത്നം.
ഒരുതെല്ലുമതുകാണ്മാൻ മിഴിയെന്ന്യേ കിടപ്പതു
ഭരതഭൂഖണ്ഡം മാത്രം പ്രക്ഷീണപുണ്യം.
എവിടെയുമുയർച്ചയ്ക്കു തടസ്ഥമില്ലേതൊരാൾക്കു-
മെവിടെയും സ്‌പൃഹണീയം മനുഷ്യജന്മം;
ശോഭനമാം ഭായിയുടെ നിർമ്മിതിക്കങ്ങാർക്കും പോരും
സ്വാഭിലാഷം, സ്വസാർമർത്ഥ്യം സ്വവ്യവസായം.

"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/7&oldid=173124" എന്ന താളിൽനിന്ന് ശേഖരിച്ചത്