Jump to content

താൾ:ചൈത്രപ്രഭാവം.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജയ ജയ മഹാത്മാവേ! വഞ്ചി ഭൂമിമഘവാവേ!
ജയ ജയ ബാലരാമ മഹാരാജാവേ!
ജയ ജയ ദീനജനഭാഗദധേയ വിധാതാവേ!
ജയ ജയ ഹിന്ദുമതസമുദ്ധർത്താവേ!
എത്ര ധർമ്മപ്രവക്താക്ക, ളെത്ര ജഗൽഗുരുഭൂത-
രെത്ര മഹോദാരന്മാരാം രാജർഷിവര്യർ,
വീരമാതാവെന്ന പേരിൽ വിശ്വമെങ്ങും വിളികൊള്ളും
ഭാരതാംബതൻ വയറ്റിൽപ്പണ്ടുദിച്ചീല!
അവിടത്തെ ദൂരദൃഷ്ടി,യവിടത്തെബ്‌ഭൂതദയ,-
യവിടത്തെക്കാലദേശസൂക്ഷ്മാവബോധം
അവിടത്തെക്കൃത്യനിഷ്ഠ,യവിടത്തേ മതശ്രദ്ധ-
യവിടത്തെ മാതൃഭൂമിസപര്യാസക്തി,
അവിടത്തെ മനഃസ്ഥൈര്യം- അജനൊന്നിച്ചിവയെല്ലാ-
മവർക്കാർക്കുമരുളിയില്ല മുക്തഹസ്തൻ.
ക്ഷിപ്രമവരാരെന്നാലുമല്ലയെങ്കിൽ ഭവാന്റെയി-
സ്സൽപ്രവൃത്തി പണ്ടുപണ്ടേ ചെയ്തിരുന്നേനെ.

2


ഭാരതത്തിൽപ്പണ്ടിരുന്ന പാവനരാമൃഷീന്ദ്രന്മാർ
ഭ്രരിദയാമൃതരസപുരിതസ്വാന്തർ,
പരബ്രഹ്മസാക്ഷാൽക്കാരപരിഹൃതദ്വന്ദ്വഭാവർ,
പരഹിതനിർവാഹണപരായണന്മാർ.
സർവചരാചരങ്ങളിൽത്തങ്ങളേയും നിരന്തരം
സർവചരാചരങ്ങളെത്തങ്ങളിലും നാം
ഒന്നുപോലെ കാണണമെന്നോർത്തുറപ്പിൽ പ്രതിഷ്ഠിച്ച
ഹിന്ദുമതം, സനാതനം, വിശ്വമോഹനം.
പരമതിൽ സർവാങ്‌ഗീണസുഷമമാം തനുവിൽപ്പ-
ണ്ടൊരു ചെറുപാണ്ടിൻപൊട്ടു തൊട്ടു ദുഷ്ക്കാലം.
ആയതിൻ പേരയിത്തം പോലാമയമതതിമാത്രം
കായമെങ്ങും പടർന്നേറി കാലക്രംത്തിൽ.
ഹന്ത! തെറ്റിദ്ധരിച്ചുപോയ് കീർത്തിയെന്നു വളരെ നാ-
ളന്ധരാം നാമതിഹേയമാമഹാരോഗം.
അകഞ്ചിനരായി നമ്മ, ളടിമകളായി കഷ്ട-
മഹർന്നിശം ഭ്രാതൃഹത്യാപാപികളായി.

"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/3&oldid=173120" എന്ന താളിൽനിന്ന് ശേഖരിച്ചത്