ജീവിച്ചിരിക്കുമ്പോൾ തന്നെ മഹാത്മാഗാന്ധിയേപ്പോലെ ഖ്യാതിയും ലോകപ്രിതിയും നേടിയിട്ടുള്ള ഒരു ഇതിഹാസപുരുഷൻ പോലുമുണ്ടോ എന്നു സംശയമാണ്. അദ്ദേഹത്തെപ്പറ്റിയോ അദ്ദേഹം പ്രതിനിധീകരിക്കുന്ന മഹാതത്വങ്ങളെപ്പറ്റിയോ ഒരുവനും എത്രമാത്രം എഴുതുവാൻ സാധിയ്ക്കും? അദ്ദേഹത്തോട് അടുത്തുപരിചയിച്ചാൽ പോലും വ്യക്തമായി ഗ്രഹിക്കാൻ കഴിവില്ലാത്തവിധം മഹത്താണ് അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ടം എന്ന് ജി ഡി. ബർളാ പറഞ്ഞിട്ടുണ്ട്. ഭാരതത്തിലും ലോകത്തിനൊട്ടാകെത്തന്നെയും ഒരു നവയുഗം സൃഷ്ടിക്കുന്നതിനു പര്യാപ്തമായ മഹാതത്വമാണ് അദ്ദേഹത്തിൽ തഴച്ചു വന്നതും അദ്ദേഹം നമുക്കു നൽകിയിട്ടുള്ളതും. ഇതേപ്പറ്റി കിഞ്ചിജ്ഞനായ ഞാൻ എത്ര തന്നെ എഴുതിയാലും ആയത് തൃപ്തികരമാക്കാൻ മാൎഗ്ഗമില്ല. എങ്കിലും ആ മഹാതത്വത്തിന്റെ പലഭാവങ്ങളിലുമുള്ള ഓരോ അംശമെങ്കിലും വായനക്കാരുടെ മുമ്പാകെ സമർപ്പിക്കാൻ കഴിഞ്ഞെങ്കിൽ കൃതാൎത്ഥനായിക്കൊള്ളാം.
ധാൎമ്മികമായ പരിവൎത്തനം പലപ്പോഴും ഭാരതത്തിൽ ഉണ്ടായിട്ടുണ്ടു്. അവയിലധികവും ഓരോ മഹാവ്യക്തികളെ കേന്ദ്രീകരിച്ചുമായിയിരുന്നു. എന്നാൽ രാജനീതിയുടെ രൂപത്തിൽ ധൎമ്മം, (അഥവാ മതം) ചെങ്കോലാളുന്നത് ഇക്കാലത്തുമാത്രം. ഗാന്ധിജി ആശ്രയിക്കുന്ന അഥവാ സ്വീകരിക്കുന്ന സിദ്ധാന്തങ്ങൾ എല്ലാം നവീനമെന്നു ഖണ്ഡിക്കവയ്യ. എന്നാൽ മുമ്പും ചരിത്രം