ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഗാന്ധിസം.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാഷണൽ ബുക്കുഡിപ്പോ, കോട്ടയം
 

മാന്യരേ!

ഗ്രന്ഥശാലകളുടെ ഭാരവാഹികൾ നവീനാദർശങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളുടെ അഭാവത്തിൽ വിഷമിക്കുന്നതായി ഞങ്ങൾക്കറിയാം. പഴഞ്ചൻ അഭിപ്രായങ്ങൾ വായിക്കാൻ ഇന്ന് ആൎക്കും ഇഷ്ടമില്ല. ഇതിന്റെ പരിഹാരാൎത്ഥം നവീനശാസ്ത്രങ്ങൾ, രാഷ്ട്രീയഗതികൾ, ഭരണതത്വങ്ങൾ, ജീവചരിത്രങ്ങൾ മുതലായി പ്രബുദ്ധമായ ഒരു ജനസഞ്ചയത്തിന്റെ വളൎന്നു വരുന്ന ജ്ഞാന തൃഷ്ണയെ തൃപ്തിപ്പെടുത്തുന്നതിനു് ധാരാളം മതിയായ പലതരം ഗ്രന്ഥങ്ങൾ ഞങ്ങൾ മാസം തോറും പ്രസിദ്ധം ചെയ്യുന്നുണ്ടു്. രണ്ടു പുതിയ പുസ്തകം വീതം ഞങ്ങൾ മാസം തോറും പ്രസിദ്ധപ്പെടുത്തുന്നുണ്ടു്. രണ്ടു രൂപാ ഇവിടെമുൻപേറ് അയച്ചുതന്നാൽ മാസംതോറും ഈ രണ്ടു പുസ്തകം നിങ്ങൾക്കു് ബുക്കുപോസ്റ്റായി അയച്ചുതരുന്നതാണു്. മാസംതോറും രണ്ടുപ്രാവശ്യം വി.പി. അയക്കുന്നതു് നഷ്ടമായിരിക്കും.

ഇപ്പോൾ ഞങ്ങളുടെ കൈവശമുള്ള ഗ്രന്ഥങ്ങളുടെ പട്ടികയും ഇതോടൊന്നിച്ച് ചേൎത്തിരിക്കുന്നു. 100 ക യുടെ പുസ്തകങ്ങൾ ഒന്നിച്ചുവാങ്ങുന്നവർക്ക് 15 ക കമ്മീഷൻ തരുന്നതാണ്. 10 ക യുടെ പുസ്തകം ഒന്നിച്ചുവാങ്ങുന്നവർക്ക് 11 ക വിലക്കുള്ള പുസ്തകങ്ങൾ അയച്ചുതരുന്നതാണു്. അതിനും പുറമെ അഞ്ചൽ (അല്ലെങ്കിൽ തപാൽ) ചെലവും ഞങ്ങൾ വഹിക്കുന്നതാണ്.

മാനേജർ



ചില പുതിയപുസ്തകങ്ങൾ

(ഭാരതത്തിനു സ്വാതന്ത്ര്യവും നാട്ടുരാജ്യങ്ങളിൽ ഉത്തരവാദിത്വഭരണവും കൈവന്നിരിക്കുന്ന ഈ അവസരത്തിൽ

ഏതു ഗ്രഹത്തിലും
ഏതു ഗ്രന്ഥശാലയിലും
എത് വിദ്യാലയത്തിലും

"https://ml.wikisource.org/w/index.php?title=താൾ:ഗാന്ധിസം.pdf/5&oldid=238424" എന്ന താളിൽനിന്ന് ശേഖരിച്ചത്