ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഗാന്ധിസം.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
17


ആ അദൃശ്യശക്തിയെ ഗാന്ധിജി കാണുന്നില്ലെങ്കിലും അതിനെ നിത്യവും അനുഭവിക്കുന്നുണ്ടു്. മുൻപറഞ്ഞ മൂന്നാഴ്ചയിലെ ഉപവാസകാലത്തു ഉപവാസം പൂൎത്തിയാക്കാൻ ഗാന്ധിജിക്ക് കഴിവുണ്ടാകയില്ലെന്നു ഡാക്ടർമാർ അഭിപ്രായപ്പെട്ടെങ്കിലും മറിച്ചായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഈശ്വരനിൽ ഉള്ള വിശ്വാസം കൊണ്ടാണു് അദ്ദേഹം ജനങ്ങളെ വിശ്വസിക്കുന്നതെന്നദ്ദേഹം പറയാറുണ്ടു്. നാം പുസ്തകം വായിക്കുന്നതു് എത്രമാത്രം വാസ്തവമാണെന്നു തോന്നുന്നുവോ അത്രയും വ്യക്തമായി ഈശ്വരസാന്നിദ്ധ്യം ഗാന്ധിജി അറിയുന്നു. "വായുവും വെള്ളവുമില്ലാതെ ഞാൻ ജീവിച്ചെന്നു വരാം. എന്നാൽ ഈശ്വരനേകൂടാതെ എനിയ്ക്കു് നിമിഷം പോലും ജീവിക്ക വയ്യ" എന്നദ്ദേഹം പറയുന്നു. തുടൎന്നു പറയുന്നതു് "എന്റെ കണ്ണുകൾ ചുഴന്നെടുത്തുകളയുക, അതെന്നെ കൊല്ലുകയില്ല, നാസാഛേദനം കൊണ്ടും എന്നെ കൊല്ലാൻ സാധിക്കയില്ല. എന്നാൽ എന്നിൽ നിന്നും എന്റെ ഈശ്വരവിശ്വാസം എടുത്തുമാറ്റുകയാണെങ്കിൽ തൽക്ഷണം ഞാൻ മരിച്ചുകഴിയും. ഇതു് ഒരു അന്ധവിശ്വാസമെന്നു നിങ്ങൾ പറഞ്ഞേക്കാം .. ഈ അന്ധവിശ്വാസം എന്നെ സംരക്ഷിക്കാനായി അവശ്യം വേണ്ടതാണു്.” എന്നാണ്.

ഗാന്ധിജിയുടെ അഭിപ്രായം ഓരോ ആൾക്കും ഈശ്വര വിശ്വാസമുണ്ടെന്നാണു്. പക്ഷേ അവരതു് അറിയുന്നില്ലായിരിക്കാം, എന്തെന്നാൽ സ്വയംവിശ്വാസം (ആത്മവിശ്വാസം) ഏവൎക്കുമുണ്ടല്ലോ. അതിനെ അനന്തമായി ഗുണിച്ചാൽ ഈശ്വരൻ തന്നെ. നാം ഓരോരുത്തരും ഈശ്വരനല്ലായിരിക്കാം. പക്ഷേ നാം ഈശ്വരന്റേതാണു്. സൃഷ്ടിസമുദ്രത്തിലെ ജലകണമാണ് ഓരോമനുഷ്യനും. ഒരു ജലകണത്തെ സമുദ്രത്തിൽനിന്നു വളരെ അകറ്റിനിർത്തിയാൽ സ്വന്തചുററുപാടുകളിൽ

"https://ml.wikisource.org/w/index.php?title=താൾ:ഗാന്ധിസം.pdf/25&oldid=248470" എന്ന താളിൽനിന്ന് ശേഖരിച്ചത്