എന്നു്. എത്രദിവസമെന്നു ഞാൻ ചോദിച്ചു. '21 ദിവസം' എന്ന് ആ ശബ്ദം പ്രതിവചിച്ചു. എന്റെ മനസ്സ് അതിനു തയ്യാറില്ലായിരുന്നു. എനിയ്ക്ക് തീരെ ഇഷ്ടമില്ലായിരുന്നു അതിനു് എന്ന വസ്തുത പറഞ്ഞു കൊള്ളട്ടെ. പക്ഷേ കാര്യം ഏററവും വ്യക്തമായി വന്നുകഴിഞ്ഞു. ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. എന്റെ ജീവിതത്തിൽ ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ടോ അതെല്ലാം യുക്തിയുടെ പ്രേരണയാലല്ല പിന്നയോ അന്തഃകരണത്തിന്റെ ചോദനയാൽ-ഈശ്വര നിയോഗത്താൽ - മാത്രമാണു ചെയ്തിട്ടുള്ളതു്. 1930-ലെ ദണ്ഡിയാത്രതന്നെ എടുക്കുക. ഉപ്പുനിയമലംഘനം എങ്ങിനെ പ്രവൎത്തിക്കുമെന്നു് എനിയ്ക്കു് അശേഷം രൂപമില്ലായിരുന്നു. ഞാൻ എന്താണു ചെയ്യാൻ പോകുന്നതെന്നതിനെപ്പററി പണ്ഡിതമോതിലാൽജിയും മററു സ്നേഹിതരും വിഷമിച്ചു. എനിക്കുതന്നെ അറിയാൻ പാടില്ലായിരുന്നതിനാൽ അവരോടു് എന്തെങ്കിലും പറയാൻ ഞാൻ ശക്തനായില്ല. ഒരു മിന്നൽ പോലെ അതു വന്നു എന്നേയുള്ളൂ. നിങ്ങൾക്കറിയാമല്ലോ അതു് രാജ്യത്തെ അടിമുടി കുലുക്കിയെന്ന കഥ. ഒററക്കാൎയ്യം കൂടെ. 1919 ഏപ്രിൽ 6-ാം൹ ഉപവാസത്തിന്റെയും പ്രാൎത്ഥനയുടേയും ദിവസമായി ആചരിയ്ക്കണമെന്നു പരസ്യപ്പെടുത്തിയല്ലോ. തലേദിവസം വരെ അങ്ങിനെയൊരു ഉദ്ദേശം ഉണ്ടായിരുന്നില്ല. അതു ഞാൻ സ്വപ്നം കണ്ടതായിരുന്നു. 1930-ലെപ്പോലെ ദിവ്യശബ്ദമോ ദർശനമോ അല്ലായിരുന്നു. അതാണു് ചെയ്യേണ്ടതെന്നു് എനിയ്ക്കു തോന്നലുണ്ടായി. രാവിലെ ഞാൻ സി ആറിനോടിതു പറഞ്ഞു; പ്രഖ്യാപനവും ചെയ്തു. രാജ്യമാസകലം അത്ഭുതകരമാംവണ്ണം ആയതു സ്വീകരിച്ചനുഷ്ഠിച്ചതെങ്ങിനെയെന്നു് നിങ്ങൾക്കു അറിയാമല്ലോ"
മേല്പറഞ്ഞവ അല്പം ചില ഉദാഹരണങ്ങൾ മാത്രം