ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഗാന്ധിസം.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
15


ഷ്യന്റെ സകലപ്രവൎത്തികളും. ആ പ്രവൎത്തികൾ സാമുദായികമോ രാഷ്ട്രീയമോ ആത്മീയമോ ആയിരുന്നു കൊള്ളട്ടെ. ഈശ്വരനെ കാണാനുള്ള ഏകമാർഗ്ഗം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ അദ്ദേഹത്തെ ദർശിക്കുകയും അതിനോടു് ഒന്നു ചേൎന്നു് വിലയം പ്രാപിക്കയുമാണു്. അതിനാൽ മനുഷ്യസേവനം ഈ പ്രയത്നത്തിലെ താൽക്കാലിക പരിപാടിയായിത്തീരുന്നു. ഇതു് അവനവന്റെ രാജ്യവാസികളെ സേവിക്കുക എന്ന പ്രായോഗിക തലത്തിലേക്കു നമ്മെ നയിക്കുന്നു. ഓരോ വ്യക്തിയും ലോകത്തിന്റെ ഒരംശമാകയാൽ ലോകത്തിൽനിന്നു് അന്യമായിരിക്കുന്ന ഒരു ഈശ്വരനെ കാണാൻ സാധ്യമല്ല. ഹിമാലയാ ഗുഹയിലാണ് ഈശ്വരനെങ്കിൽ ഗാന്ധിജി നിസ്സംശയം അങ്ങോട്ടു പോകുമായിരുന്നു. മനുഷ്യവർഗത്തിനു് വെളിയിലാണു് ഈശ്വരവാസമെന്നു് ഗാന്ധിജിക്കു വിശ്വാസമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ രാജ്യവാസികളുടെ സേവനത്തിൽ കൂടി ഈശ്വരനെ കാണാൻ ശ്രമിയ്ക്കയാണദ്ദേഹം.

1938-ാമാണ്ട് ഇസ്ലാമിയാ കാളേജിലെ ഒരു പ്രഫസർ, ഗാന്ധിജിയ്ക്ക് ഈശ്വരദർശനം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു നേരിട്ടു ചോദിച്ചു. ഇതിനു പറഞ്ഞ സമാധാനം ഗാന്ധിജിയുടെ വാചകത്തിൽ "തന്നെ അടിയിൽ കാണിയ്ക്കാം.... എന്നാൽ എന്റെ ജീവിതത്തിലെ ഒരു അനുഭവം പറയാം. ഞാൻ ജയിലിൽ വച്ച് 21 ദിവസത്തെ നിരാഹാരവ്രതം പരസ്യമാക്കിയപ്പോൾ അതേപ്പറ്റി ഞാൻ ആലോചിച്ചിരുന്നില്ല. തലേരാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ അടുത്ത പ്രഭാതത്തിൽ ഒരു 21 ദിവസത്തെ ഉപവാസവ്രതത്തെപ്പറ്റി പറയേണ്ടിവരുമെന്ന് അശേഷം ഊഹമില്ലായിരുന്നു. എന്നാൽ അർദ്ധരാത്രിയിൽ ഒരു ശബ്ദം എന്നെ വിളിച്ചുണർത്തി പറഞ്ഞു "ഒരു ഉപവാസം നടത്തുക,',

"https://ml.wikisource.org/w/index.php?title=താൾ:ഗാന്ധിസം.pdf/23&oldid=238814" എന്ന താളിൽനിന്ന് ശേഖരിച്ചത്