പ്പെടുത്തുന്നതു് നാം നിവസിക്കുന്നതായ ലോകത്തേപറ്റിയുള്ള അറിവു കൊണ്ടാണു്. ഇതേപ്പറ്റി ലളിതമായ ഭാഷയിൽ ഞാൻ പറഞ്ഞു കൊള്ളട്ടെ. അയൽക്കാരന്റെ കാര്യത്തേക്കാൾ കുറഞ്ഞതോതിൽ നമ്മുടെ കാര്യത്തെപ്പറ്റി ചിന്തിക്കുക. നമ്മുടെ മുറ്റത്തെ ചപ്പും ചവറും അയൽക്കാരന്റെ മുറ്റത്തേയ്ക്കു തള്ളിനീക്കുന്നതു സേവനമല്ല ദ്രോഹമാണു്. അയൽക്കാൎക്കു സേവനം ചെയ്കയാവട്ടെ നമ്മുടെ പ്രഥമ കൎത്തവ്യം."
മഹാത്മജി ചില പ്രത്യേക സിദ്ധികൾ കൈവന്നിട്ടുള്ള ഒരു ദിവ്യനാണെന്ന് പലരും സംശയിച്ചിട്ടുണ്ട്. ചിലർ നേരിട്ടു് ഈ വിവരം ചോദിച്ചിട്ടുമുണ്ടു്. അപ്പോഴെല്ലാം അദ്ദേഹം മറുപടിയായി പറയാറുള്ളതു് ചോദ്യകൎത്താക്കൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള സിദ്ധനല്ലദ്ദേഹമെന്നു തന്നെയാണ്. "ഞാൻ ഈശ്വരനെ കണ്ടിട്ടില്ല. പക്ഷേ എനിയ്ക്ക് ഈശ്വരനെ അഭിമുഖമായി കാണാൻ ആഗ്രഹമുണ്ടു്. എന്റെ ശ്രമം അതിനുവേണ്ടിയാണു്. ഒരുപക്ഷേ ഈ ജീവിതത്തിൽ തന്നെ അതു സാധിയ്ക്കാമെന്നും ഞാൻ വിശ്വസിക്കുന്നു" എന്നു പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ടു്. ഗാന്ധിജി ഒരു ഗ്രാമത്തിൽ താമസിക്കുന്ന കാലത്തു് ഒരു സ്നേഹിതൻ ചോദിച്ചു “ഈ ഗ്രാമത്തിൽ ഇരുന്നു ഗ്രാമീണൎക്കു് സേവനം നടത്തിയാൽ ജീവകാരുണ്യപരമായ പ്രവൎത്തനം നിൎവഹിച്ചതായി കരുതുന്നുണ്ടോ? എന്നു മറുപടി അപ്രതീക്ഷിതമായിരുന്നു. ആൎക്കും സേവനം നടത്താനല്ല അദ്ദേഹം അവിടെ താമസിക്കുന്നതെന്നും സ്വയം സേവനം നടത്താൻ മാത്രമാണെന്നുമാണു് മറുപടി ആരംഭിച്ചത്. "ഈ ഗ്രാമീണരെ സേവിക്കുക എന്ന മാൎഗ്ഗത്തിൽ കൂടി എന്റെ ആത്മദർശനം സാധിയ്ക്കണമെന്നാണ് ഉദ്ദേശം". ഈശ്വരദർശനമാണ് മനുഷ്യന്റെ പരമമായ ഉദ്ദേശം. ഈ ലക്ഷ്യത്തിനു വേണ്ടിയായിരിക്കണം മനു