ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഗാന്ധിസം.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
13


സത്യവും, പ്രകാശവുമാണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നതു്. ബുദ്ധിയ്ക്കു് മാത്രം തൃപ്തി നൽകുന്ന ഈശ്വരൻ ആ പേരിനർഹനല്ലെന്നും ഹൃദയത്തെ ഭരിച്ചു പരിവൎത്തനം ചെയ്യുന്നെങ്കിൽ മാത്രമേ ശരിയ്ക്കു് ഈശ്വരത്വമാകയുള്ളു എന്നും കൂടി ഗാന്ധിജി പ്രസ്താവിച്ചിട്ടുണ്ടു്.

"ഈശ്വരസഹായം അപേക്ഷിക്കുന്നവർ യാതൊന്നും മറയ്ക്കാതെ, വിനീതമായി, എന്നാൽ ഭയാശങ്കകൾ അശേഷമില്ലാതെ വേണം അതു ചെയ്യുവാൻ - ഏതു പ്രാൎത്ഥനയും - നികൃഷ്ടമായ പ്രാർത്ഥനപോലും - ഈശ്വരൻ സാധിപ്പിക്കുമെന്നു് എന്റെ അനുഭവം കൊണ്ട് എനിയ്ക്കറിയാം,, എന്നത്രേ ഗാന്ധിജി 'യംഗ് ഇൻഡ്യയിൽ എഴുതിയതു്.

അടുത്തതായി ഈശ്വരസേവനത്തേപ്പറ്റി മഹാത്മജി എന്തുപറയുന്നു എന്നു നോക്കാം. ഈശ്വരസൃഷ്ടികളെ സേവിയ്ക്കുക തന്നെ ഈശ്വരസേവയെന്നത്രേ അദ്ദേഹത്തിന്റെ മതം. സൃഷ്ടിവർഗത്തേ മുഴുവൻ സേവിക്കുക സാധ്യമാണോ എന്നൊരാൾ ചോദിച്ചതിനുള്ള മറുപടി നോക്കുക. 'നമുക്ക് ഏറ്റവും അടുത്തവരും നമുക്കു ഏറ്റവും പരിചയമുള്ളവരുമായ ഈശ്വര സൃഷ്ടികളെ സേവിക്കുക മാത്രമേ നമുക്ക് സാധ്യമായിട്ടുള്ളു. നമ്മുടെ അയൽ പക്കക്കാർക്കു് സേവനം ചെയ്തു എന്നതാണ് ആദ്യത്തെ പടി. നമ്മുടെ മുറ്റം വൃത്തിയായിരുന്നാൽ പോരാ, അയൽക്കാരന്റെ മുറ്റം കൂടി വൃത്തിയുള്ളതായിരിക്കാൻ ശ്രമിക്കണം. നമ്മുടെ കുടുംബത്തെ സേവിക്കേണ്ടതു തന്നെ; പക്ഷേ കുടുംബരക്ഷയ്ക്കു വേണ്ടി ഗ്രാമത്തിന്റെ താല്പര്യം പണയപ്പെടുത്തരുതു്. നമ്മുടെ ഗ്രാമത്തിന്റെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിലാണു് നമ്മുടെ അന്തസ്സു് നില നിൽക്കുന്നതു്. ഒരോരുത്തനും അവനവന്റെ പരിമിതമായ കഴിവുകളേപ്പറ്റി ബോധ്യ മുണ്ടായിരിക്കണം, നമ്മുടെ സേവന സാമൎത്ഥ്യത്തെ ക്ളിപ്ത

"https://ml.wikisource.org/w/index.php?title=താൾ:ഗാന്ധിസം.pdf/21&oldid=238521" എന്ന താളിൽനിന്ന് ശേഖരിച്ചത്