ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഗാന്ധിസം.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
12


ലെ സ്വീകരിക്കാൻ നമുക്കു് സ്വതന്ത്ര്യം അദ്ദേഹം നൽകിയിട്ടുണ്ടു്. അദ്ദേഹത്തെപ്പോലെ ഒരു നിഷ്ഠൂരൻ ലോകത്തിലില്ല. കാരണം നമ്മുടെ ചുണ്ടിൽ നിന്നും പാനപാത്രം പൊട്ടിക്കുന്നതും നമ്മുടെ സ്വാതന്ത്ര്യ ശക്തിക്കു വിളയാടാനെന്നമട്ടിൽ അല്പം മാത്രം രംഗം വിട്ടുതരുന്നതും അദ്ദേഹത്തിനു നേരമ്പോക്കുമാണു്. അതാണു് ഈശ്വര ലീല-മായ. നാമെല്ലാം അനിത്യം, അദ്ദേഹം മാത്രം നിത്യം. അദ്ദേഹത്തിന്റെ ഹിതം നാം ചെയ്യുക. ആ വേണുനാദത്തിനനുസരിച്ചു നാം നൃത്തം വയ്ക്കുകയേ വേണ്ടു.

പൂൎണ്ണനായ ഈശ്വരനെപ്പോലെ നമുക്കും പൂർണതയിലെത്താമെന്നു ഗാന്ധിജി വിശ്വസിക്കുന്നു. കാലാകാലങ്ങളിൽ ഈശ്വരൻ നൽകുന്ന സൂചനകൾ ഗ്രഹിയ്ക്കാൻ കഴിയാത്ത വിധത്തിൽ നാം കട്ടിപിടിച്ചു പോയവരാണ്. നമ്മുടെ ചെവിയിൽ പെരുമ്പറ കൊട്ടിയാലെ ശബ്ദം കയറുകയുള്ളു. അപ്പോൾ നാം മയക്കത്തിൽ നിന്നും ഒന്ന് ഉണരും. ഉണൎന്നാൽ കാണുന്നതോ അപരിഹാര്യമാം വിധം നാം നഷ്ടത്തിൽ പെട്ടുകഴിഞ്ഞു എന്നു മാത്രം. ചക്രവാളം തീരെ ഇരുണ്ടതാകുമ്പോഴാണു പ്രായേണ ഈശ്വരൻ വഴികാട്ടിയായി വരുന്നതു്." എന്നെല്ലാം പലപ്പോഴായി ഗാന്ധിജി വിവരിച്ചിട്ടുണ്ട്.

മഹാത്മജി ഈശ്വരനു നൾകിയ നാമം അദൃശ്യശക്തിയെന്നാണ്. എന്തെന്നാൽ പഞ്ചേന്ദ്രിയങ്ങൾക്കു ഗോചരമല്ല ഈശ്വര തത്വം. അതേസമയം ഈശ്വരഭാവം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഈ അദൃശ്യശക്തി ഉപകാരിയോ അപകാരിയോ എന്നു ചോദിച്ചാൽ ശുദ്ധമേ ഉപകാരി എന്നു ഗാന്ധിജി പറയും. എന്തെന്നാൽ മരണത്തിന്റെ മദ്ധ്യത്തിൽ ജീവനും അസത്യമദ്ധ്യേ സത്യവും അന്ധകാര മദ്ധ്യേ പ്രകാശവും അദ്ദേഹം കാണുന്നു. അതുകൊണ്ടാണ് ഈശ്വരൻ ജീവനും,

"https://ml.wikisource.org/w/index.php?title=താൾ:ഗാന്ധിസം.pdf/20&oldid=248465" എന്ന താളിൽനിന്ന് ശേഖരിച്ചത്