ന്ധിയൻ തത്വം അവസാനിക്കുവാൻ പോകുന്നില്ല. അദ്ദേഹത്തിൻറ തത്വങ്ങളും മാർഗങ്ങളും കൎമ്മപദ്ധതികളും ലോകത്തിനൊട്ടാകെ എല്ലാകാലത്തേയ്ക്കും വേണ്ടിയുള്ളതാണു്. അതാണു് എതിരാളികൾക്കു ക്ഷീണമുള്ളപ്പോൾ യുദ്ധത്തിന്റെ കാഠിന്യം കുറയ്ക്കണമെന്നു് അദ്ദേഹം ശഠിക്കുന്നത്.
അടുത്തതായി ഗാന്ധിമതം താല്ക്കാലികമാണോ എന്നു ചിന്തിക്കാം. തൽക്കാലാവശ്യങ്ങൾക്കായി കൈക്കൊള്ളുന്ന പദ്ധതികൾ വിഭിന്നങ്ങളാണെങ്കിലും പൊതുതത്വം എല്ലാ കാലത്തേയ്ക്കും വേണ്ടിയുള്ളതാണു്. ഖാദി, ഹരിജനോദ്ധാരണം, ഗ്രാമ പരിഷ്കരണം എന്നിസൃഷ്ടിപര പരിപാടികൾപോലും ബ്രിട്ടീഷ് സാമ്രാജ്യദുഷ്പ്രഭുതത്തോടെതിൎക്കാൻ മാത്രമുള്ളവയല്ല. ബ്രിട്ടീഷ് അധികാരം ഇൻഡ്യയിൽ നിന്നു തിരോധനം ചെയ്തെങ്കിലും മേല്പറഞ്ഞവ തുടൎന്നു നടത്തുക തന്നെ വേണമല്ലൊ. എന്തെന്നാൽ അവ മാർഗങ്ങൾ മാത്രമല്ല ലക്ഷ്യം കൂടിയാണു്. ഈ പരിപാടികൾ ഇൻഡ്യയ്ക്ക് മാത്രമല്ല ലോകത്തിനു മുഴുവനും വേണ്ടിയാണെന്നു പറയുമ്പോഴാണു് നമുക്കു് അത്ഭുതം തോന്നുന്നതു്. വൻ വ്യവസായങ്ങളാൽ പുഷ്ടി നേടിയ മഹാസാമ്രാജ്യങ്ങൾ കൂടിയും അവയെ ഉപേക്ഷിച്ചു് ഗ്രാമവ്യവസായവും വിശകുലിതത്വ (Decentralisation) വും സ്വീകരിച്ച് തുല്യമായ പൗരാവകാശം സകലൎക്കും നൽകിയെങ്കിൽ മാത്രമേ ലോകം അധഃപതിക്കാതിരിക്കയുള്ളു എന്നും യുദ്ധമുണ്ടാകാതിരിക്കയുള്ളു എന്നുമാണു് ഇതിന്റെ താല്പര്യം. ഏതുകാലത്തും സത്യവും അഹിംസയും മനുഷ്യവർഗ്ഗത്തിന്റെ ലക്ഷ്യവും മാൎഗ്ഗവും ആയില്ലെങ്കിൽ സമാധാനം എന്നതു് താല്ക്കാലികം മാത്രമല്ലാതെ ശാശ്വതമാകയില്ല എന്നതാണു വിവക്ഷ.
ഗാന്ധിയൻ മതം ഇന്നത്തെ യുക്തി വാദത്തിനു വഴങ്ങുന്നതല്ല. അതിനാൽ ആദിഘട്ടങ്ങളിൽ അതു വി