ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഗാന്ധിസം.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2


നമ്മെ കാണിച്ചുകഴിഞ്ഞ ...(അവ്യക്തം) ചിലതു വെറും ഉറവകൾ പോലെ ക്ഷീണങ്ങളായിരുന്നു. ഗാന്ധി മതമോ മഹാനദി പോലെ ബ്രഹത്തുമാണു്. പഴയ ഉറവകൾ പലതും, നവീനങ്ങളായ ചിലതുംചേൎന്ന ഈ മഹാനദി ലോകാനുഗ്രഹാൎത്ഥ സൃഷ്ടമാണു്. എന്തെന്നാൽ 'ഗാന്ധിമാർഗങ്ങളും, ഗാന്ധിമതവും, ഒരു കാലത്തേയ്ക്കോ ഒരു ദേശത്തേയ്ക്കോ ഒരു ജനതയ്ക്കോ മാത്രമായിട്ടുള്ളതല്ല. ഇതു് ഒരു ശാസ്ത്രം തന്നെ. അതിനു തെറ്റുപറ്റുകയോ തോൽവി പിണയുകയോ ഇല്ല.

പക്ഷേ, ഈ ഗാന്ധിയൻസിദ്ധാന്തം പൂർണ്ണമായി ഇന്നും നിബന്ധിക്കപ്പെട്ടിട്ടില്ല, അതു് നിമിഷം തോറും വളരുന്നു. മറ്റ് 'ഇസങ്ങളിലെന്ന പോലെ നിർബന്ധിയ്ക്കപ്പെട്ട(അവ്യക്തം) കൎമ്മ പദ്ധതിയാകുന്ന നാലുഭിത്തികൾക്കുള്ളിൽ മാത്രമല്ല അതിന്റെ നില. ഒന്നുപോലെയുള്ളതൊന്നു തോന്നുന്ന രണ്ടു സന്ദർബങ്ങളിൽ രൺറ്റുവിധത്തിൽ പെരുമാറേണ്ഠതായി വരുന്ന ഒരു പദ്ധതിയാണിതെന്നു സംശയിച്ചുപോകും. മഹാത്മജിയുടെ വ്യക്തിത്വത്തിൽതന്നെ വ്യക്തമായി നിർവചിക്കാൻ സാധ്യമല്ലാത്തവിധം പരസ്പരവിരുദ്ധവും സമഞ്ജസവുമായ ഗുണസമ്മിശ്രത ദൃശ്യമാണു്. "അദ്ദേഹം വജ്രത്തേക്കാൾ കഠിനനും കുസുമത്തേക്കാൾ മൃദുലനും ആണു്. അത്യന്തം സരളൻ എന്നാലും സുദൃഢൻ. തികഞ്ഞ പിശുക്കനും അതേ സമയം വലിയ ഉദാരനുമാണദ്ദേഹം. അദ്ദേഹത്തിന്റെ വിശ്വാസത്തിനതിരില്ല. എന്നാലും അസംഗതമായവിധം സംശയാലുവായി ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടു്." എന്നു ബർളാ പറഞ്ഞിട്ടുണ്ടു്. സുന്ദരനല്ലെങ്കിലും തേജസും സൗന്ദര്യവും വിതറുന്ന ശോഭാവിശേഷം ഗാന്ധിജിക്കുണ്ടു്. അദ്ദേഹത്തിന്റെ സ്മിതം ഒന്നു പ്രത്യേകം തന്നെ.

ഗാന്ധിജിയുടെ പ്രവൎത്തിയിലും ചിലപരസ്പര വൈ

"https://ml.wikisource.org/w/index.php?title=താൾ:ഗാന്ധിസം.pdf/10&oldid=238511" എന്ന താളിൽനിന്ന് ശേഖരിച്ചത്